യു.എ. ഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് ഇനി 50 രാജ്യങ്ങളിൽ വാഹനം ഓടിക്കാം

യു.എ. ഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് ഇനി 50 രാജ്യങ്ങളിൽ വാഹനം ഓടിക്കാം. യു.എ. ഇ വിദേശകാര്യ മന്ത്രാലയം ആണ് ഈ കാര്യം അംഗീകരിച്ചത്. നേരത്തെ ഒൻപത് രാജ്യങ്ങൾ ആയിരുന്നു യു. എ. ഇ ഡ്രൈവിങ് ലൈസൻസ് നിയമപരമായി അംഗീകരിച്ചിരുന്നത്.

യു.എ. ഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് ഇനി 50 രാജ്യങ്ങളിൽ വാഹനം ഓടിക്കാം
uae-licence00d922

യു.എ. ഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് ഇനി 50 രാജ്യങ്ങളിൽ വാഹനം ഓടിക്കാം. യു.എ. ഇ വിദേശകാര്യ മന്ത്രാലയം ആണ് ഈ കാര്യം അംഗീകരിച്ചത്. നേരത്തെ ഒൻപത് രാജ്യങ്ങൾ ആയിരുന്നു യു. എ. ഇ ഡ്രൈവിങ് ലൈസൻസ് നിയമപരമായി അംഗീകരിച്ചിരുന്നത്.

ഇതില്‍ 20 അറബ് രാജ്യങ്ങള്‍ ഉള്‍പ്പെടും. 2017 സെപ്റ്റംബര്‍ വരെ ഒന്‍പത് രാജ്യങ്ങളാണ് യുഎഇ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കുന്നതിന് അനുമതി നല്‍കിയിരുന്നത്. പുതിയ രാജ്യങ്ങളുടെ കണക്ക് യുഎഇ വിദേശകാര്യ അന്താരാഷ്ട്ര -സഹകരണ മന്ത്രാലയമാണ് പുറത്തിറക്കിയിട്ടുള്ളത്.അമേരിക്ക, യൂ. കെ , ഇറ്റലി, ഫ്രാൻസ്, ജർമ്മനി തുടങ്ങിയ വൻശക്തി രാജ്യങ്ങൾക്ക് പുറമെ സ്വിട്സർലാൻഡ്, നേതാർലൻഡ്, സ്വീഡൻ , അയർലൻഡ്, തുർക്കി, നോർവേ, ഗ്രീസ്, സ്‌പെയിൻ, ഹൻഗ്രി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളും പട്ടികയിൽ ഉണ്ട്.

നേരത്തെ ചൈന, ഓസ്ട്രിയ, സ്ലോവാക്യ, ലക്‌സംബർഗ്, പോർച്ചുഗൽ, ഫിൻലൻഡ്‌, റൊമാനിയ , ഡെൻമാർക്ക്, സെർവിയ എന്നീ രാജ്യങ്ങൾ യു. എ. ഇ ലൈസൻസ് അംഗീകരിച്ചിരുന്നു. പക്ഷെ പുതിയ പട്ടികയിൽ പോർച്ചുഗൽ ഇല്ല.

ദക്ഷിണാഫ്രിക്ക, കോംറോസ്, അൾജീരിയ , ജിബൂട്ടി, സൊമാലിയ, സുഡാൻ, മൗറീത്താനിയ, മൊറോക്കോ, തുരീഷ്യ എന്നിവയാണ് യു. എ. ഇ ലൈസൻസ് അംഗീകരിക്കുന്ന ആഫ്രിക്കൻ രാജ്യങ്ങൾ. ഖത്തർ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങൾക്ക് പുറമെ മിഡിൽ ഈസ്റ്റിലെ സിറിയ, ലബനോക്, യമൻ, ഇറാഖ്, ഫലസ്തീൻ എന്നിവടങ്ങളിലും യു. എ. ഇ ലൈസൻസിന് അംഗീകാരം ഉണ്ട്.ചൈനയ്ക്ക് പുറമെ സിംഗപ്പൂർ ആണ് പട്ടികയിൽ ഉള്ള മറ്റൊരു ഏഷ്യൻ രാജ്യം. കാനഡയിൽ വാഹനം ഓടിക്കുവാനും യു. എ. ഇ ലൈസൻസ് മതി.

യു എ ഇ ഡ്രൈവിംഗ്‌ ലൈസൻസ്‌ അംഗീകരിച്ച രാജ്യങ്ങൾ ഇവയാണ്:
സൗദി അറേബ്യ, ബഹ്‌റൈൻ, കുവൈറ്റ്‌, ഒമാൻ, അൾജീരിയ, ജോർദാൻ, മൊറോക്കോ, സിറിയ, ലെബനോൻ, യെമൻ, സൊമാലിയ, സുഡാൻ, മൗറിടാനിയ, ജിബോട്ടി, കോമോറോസ്‌, ടുണീഷ്യ, ഇറാഖ്‌, പാലസ്തീൻ, സ്പെയിൻ, ഫ്രാൻസ്‌, അമേരിക്ക, യു കെ, ഇറ്റലി, ജെർമ്മനി, ഡെന്മാർക്ക്‌ സ്വിറ്റ്സർലൻഡ്‌, നെതർലൻഡ്‌, സ്ലോവാക്യ, അയർലൻഡ്‌, ഓസ്ട്രിയ, ഗ്രീസ്‌, സ്വീഡൻ, ചൈന, പോളണ്ട്‌, കാനഡ, ടർക്കി, നോർവ്വെ, ലാത്വിയ, ന്യൂസിലാൻഡ്‌, സെർബിയ, സൗത്ത്‌ ആഫ്രിക്ക, ഫിൻലാൻഡ്‌, ഹങ്കറി, ലക്സംബർഗ്‌, ലിത്വാനിയ, സിംഗപ്പൂർ.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു