ടെസ്റ്റ് ഇല്ലാതെ ലൈസന്‍സ്; 13 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടി യുഎഇ ഡ്രൈവിങ് ലൈസന്‍സില്‍ ഇളവ്

1

ടെസ്റ്റ് ഇല്ലാതെ ലൈസന്‍സ്ഓസ്ട്രിയ, സ്ലൊവാക്യ, ലക്‌സംബര്‍ഗ്, ചൈന, പോര്‍ച്ചുഗല്‍,ഫിന്‍ലാന്റ്, റൊമാനിയ, ഡെന്‍മാര്‍ക്ക്, സെര്‍ബിയ, പോളണ്ട്, നെതര്‍ലന്‍ഡ്‌സ്, ലാത്വിയ, ലിത്വാനിയ എന്നിവയാണ് പട്ടികയില്‍ ഇടം നേടിയ പുതിയ രാജ്യങ്ങള്‍.ഇവര്‍ക്ക് ടെസ്റ്റ് ഇല്ലാതെ ലൈസന്‍സ് കിട്ടും.

യുഎഇയില്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടാനായി മേല്പ്പറഞ്ഞ രാജ്യങ്ങളിലുള്ളവര്‍ക്ക് താഴെ പറയുന്ന രേഖകള്‍ ആവശ്യമാണ്.

– മറ്റ് രാജ്യങ്ങളില് നിന്ന് ലഭിച്ച സാധുവായ ഒരു ഡ്രൈവിംഗ് ലൈസന്‍സ്
– ദുബായിലെ സാധുതയുള്ള റസിഡന്‍സ് വിസ
– ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷ
– എമിറേറ്റിലെ ആരോഗ്യ അതോറിറ്റിയുടെയും സ്‌പോണ്‍സറിന്റെയും എന്‍ഒസി

നേരെത്ത തന്നെ 30 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഈ സേവനം ലഭ്യമാണ്.യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക,ഫ്രാന്‍സ്,ജപ്പാന്‍, ജര്‍മ്മനി,ഇറ്റലി, ബെല്‍ജിയം, നെതര്‍ലന്‍ഡ്, സ്വിറ്റ്‌സര്‍ലാന്റ്,ഡെന്മാര്‍ക്ക്, ഗ്രീസ്, സ്‌പെയിന്‍, സ്വീഡന്‍, അയര്‍ലണ്ട്,നോര്‍വേ, തുര്‍ക്കി, കാനഡ, പോളണ്ട്,ദക്ഷിണ കൊറിയ, ഫിന്‍ലാന്റ്, ദക്ഷിണാഫ്രിക്ക, ആസ്‌ട്രേലിയ, റൊമാനിയ, ന്യൂസിലാന്റ്, സിംഗപ്പൂര്‍, ഹോങ്കോങ്, ഓസ്ട്രിയ, സ്ലൊവാക്യ,. ലക്‌സംബര്‍ഗ്, സെര്‍ബിയ എന്നിവയാണ് ഈ രാജ്യങ്ങള്‍.