കേരളത്തില്‍ നിന്നും യുഎഇയില്‍ ഇറങ്ങുന്നവരെ നിരീക്ഷിക്കുമെന്ന് യുഎഇ

0

നിപ്പ വൈറസ് ഭീതിയില്‍ കേരളത്തില്‍ നിന്നും യുഎഇയില്‍ വന്നിറങ്ങുന്ന സംശയമുള്ള യാത്രക്കാരെ നിരീക്ഷിക്കുമെന്നു യുഎഇ.യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെയാണ് ഈ നടപടി.  യാത്രക്കാരില്‍ രോഗലക്ഷണം സംശയിക്കുന്നവരെ നിരീക്ഷിക്കുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണത്തെ തുടര്‍ന്ന് കടുത്ത പരിശോധനാ നടപടികള്‍ ഉണ്ടാകില്ലന്നും യുഎഇ അറിയിച്ചു.

അതെ സമയം കേരളത്തില്‍ നിന്നുള്ള പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും ഇന്നു മുതല്‍ യുഎഇയില്‍ നിരോധനം ഏര്‍പ്പെടുത്തി. കേരളത്തില്‍ നിപ വൈറസ് ബാധ സംബന്ധിച്ച ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ച നിര്‍ദേശപ്രകാരമാണ് നടപടിയെന്നും യുഎഇ പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയം അറിയിച്ചു.