യുഎഇ യിലെ എല്ലാ റോഡുകളിലും ഇനി മുതല്‍ ടോള്‍

0

യു.എ.ഇയിലെ മുഴുവന്‍ ദേശീയപാതകളിലും ടോള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. കര- ജലഗതാഗത ഫെഡറല്‍ അതോറിറ്റിയാണ് കഴിഞ്ഞ ദിവസം ഈ നിര്‍ദേശം മുന്നോട്ട് വച്ചത്. റോഡുകളില്‍ അനുഭവപ്പെടുന്ന തിരക്ക് നിയന്ത്രി‍ക്കുകയാണ് നിര്‍ദേശത്തിന്‍റെ ലക്ഷ്യം.
ടോളടക്കം 34 പരിഷ്കരണ നിര്‍ദേശങ്ങളാണ്   കര- ജലഗതാഗത ഫെഡറല്‍ അതോറിറ്റി  യുഎഇ സര്‍ക്കാറിന് നല്‍കിയത്.ദുബൈയിലെ റോഡുകളില്‍ ആറിടങ്ങളില്‍ നിലവില്‍ സാലിക്ക് ടോള്‍ എന്ന പേരില്‍ ടോള്‍ ഈടാക്കുന്നുണ്ട്.ഓട്ടോമാറ്റിക് ടോള്‍ ഗേറ്റുകള്‍ വഴിയാണ് ഇത് പിരിക്കുന്നത്. ഗതാഗത കുരുക്ക് യാത്രക്കാര്‍ക്ക് മാത്രമല്ല, രാജ്യത്തിനും പൊതുനഷ്ടമുണ്ടാക്കുന്നുണ്ടെന്നാണ് കണക്ക്. ഗതാഗത കുരുക്ക് മൂലമുണ്ടാകുന്ന സമയനഷ്ടം, ഇന്ധനനഷ്ടം എന്നിവ കണക്കാക്കുമ്പോള്‍ ദുബൈക്ക് കിലോമീറ്ററിന് 77 ലക്ഷത്തിലേറെ ദിര്‍ഹം വാര്‍ഷിക പൊതുനഷ്ടമുണ്ടാകുന്നുണ്ടത്രെ. ഈ നഷ്ടം പരിഹരിക്കാന്‍ പുതിയ പരിഷ്കാരത്തിന് കഴിയുമെന്നാണ് വിലയിരുത്തല്‍.