പറക്കുംതളികകള്‍ സത്യം തന്നെ; 2004 നവംബര്‍ 14 ന് നടന്ന സംഭവത്തിന്റെ രഹസ്യ വിവരങ്ങള്‍ പെന്റഗണില്‍ നിന്നും പുറത്ത്

0

മനുഷ്യന് ഇന്നും ഉത്തരം കിട്ടാത്ത സമസ്യയാണ് പറക്കും തളികകള്‍. എന്നാല്‍ അന്യഗ്രഹ ജീവികളുണ്ടെന്നും അവ ഭൂമി സന്ദര്‍ശിക്കാറുണ്ടെന്നുമൊക്കെ വിശ്വസിക്കുന്നവര്‍ ഏറെയാണ്. ആ വിശ്വാസം ശരിയെന്നു ഉറപ്പിക്കുകയാണ് കഴിഞ്ഞ ദിവസം നടന്ന സംഭവം. അമേരിക്കന്‍ നാവികസേനയുടെ പോര്‍വിമാനങ്ങളുടെ സ്വാഭാവിക പരിശീലന പറക്കലിനിടെ പറക്കുംതളിക കണ്ടെതായി റിപ്പോര്‍ട്ട്. 2004 നവംബര്‍ 14 ന് നടന്ന സംഭവത്തിന്റെ രഹസ്യ വിവരങ്ങള്‍ പെന്റഗണില്‍ നിന്നാണ് ഇപ്പോള്‍ ചോര്‍ന്നിരിക്കുന്നത്.

മറ്റു ചില രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്നുള്ള വിവരങ്ങളുടെ കൂടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് 2009ലായിരുന്നു പെന്റഗണില്‍ സമര്‍പ്പിക്കപ്പെട്ടത്. ഒരിക്കലും പുറത്ത് വരാന്‍ സാധ്യതയില്ലാത്ത രഹസ്യ റിപ്പോര്‍ട്ട് ചോര്‍ന്നത് പറക്കും തളികകള്‍ സത്യമാണെന്നതിന്റെ തെളിവാണെന്നാണ് നിരീക്ഷകരുടെ വാദം.

നവംബര്‍ 14ന് രാവിലെ പതിനൊന്നിനോടെയാണ് പറക്കും തളികയുടെ സാന്നിധ്യമുണ്ടായത്. ദക്ഷിണ കരോലിനയുടെയും മെക്‌സിക്കോയുടെയും ഇടയിലായി പസഫിക് സമുദ്രത്തില്‍ വെച്ചായിരുന്നു പരിശീലനം. പരിശീലനപ്പറക്കലിന് ശേഷം മടങ്ങുകയായിരുന്ന രണ്ട് എഫ്എ-18 സി ഹോര്‍നെറ്റ് പോര്‍വിമാനങ്ങളാണ് പറക്കും തളിക കണ്ടത്. മേഖലയില്‍ പരിശീലനം നടത്തുകയായിരുന്ന ഒരു ഇ 2സി നിരീക്ഷണ വിമാനത്തിന്റെ റഡാറിലും ഈ പറക്കുംതളിക കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്കാര്‍ക്കും തന്നെ ഈ വസ്തുവിനെ പിന്തുടരാനായില്ല.ഒരു ബാലിസ്റ്റിക് മിസൈലിന്റെ വേഗത്തിലാണ് ഈ പറക്കും തളികയുടെ സഞ്ചാരമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പിന്നീട് നവംബര്‍ പതിനാലിന് രാവിലെ വീണ്ടും ഇതേ പറക്കും തളിക ആകാശത്ത് പ്രത്യക്ഷപ്പെട്ടു. പരിശീലനപ്പറക്കലിനു ശേഷം മടങ്ങുകയായിരുന്ന രണ്ട് എഫ്-18 സി ഹോര്‍നെറ്റ് പോര്‍വിമാനങ്ങളായിരുന്നു ഇത്തവണ ഈ അത്ഭുവ വസ്തുവിനെ കണ്ടത്. മേഖലയില്‍ പരിശീലനം നടത്തുകയായിരുന്ന മറ്റൊരു വിമാനത്തിന്റെ റഡാറിലും ഇവയുടെ സാന്നിധ്യം പതിഞ്ഞു. കണ്ട വസ്തു പറക്കും തളികയാണെന്ന് റിപ്പോര്‍ട്ട് ഉറപ്പിക്കുന്നില്ല, പക്ഷെ നമുക്കറിവുള്ള ഏതെങ്കിലും വിമാനങ്ങളോ പറക്കുന്ന വസ്തുക്കളോ ആയി അതിന് ബന്ധമില്ല. അമേരിക്കയോ മറ്റേതെങ്കിലും രാജ്യങ്ങളോ ഇത്തരം വസ്തു നിര്‍മ്മിച്ചിട്ടില്ലെന്നും രഹസ്യറിപ്പോര്‍ട്ട് പറയുന്നു.