നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (NTA) യുജിസി നെറ്റ് ഫലം പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ്സൈറ്റ് ലോഗിന്‍ ചെയ്ത് പരീക്ഷാഫലം അറിയാം. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ഈ വര്‍ഷം പരീക്ഷ നടന്നത്.
കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഡിസംബര്‍ 2020, ജൂണ്‍ 2021 സമയങ്ങളില്‍ നടക്കേണ്ട പരീക്ഷ നവംബര്‍ 2021 – ജനുവരി 2022 നും ഇടയിലായി മൂന്ന് ഘട്ടങ്ങളായിട്ടാണ് നടത്തിയത്. 12 ലക്ഷത്തോളം പേര് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇന്ത്യയിലെ 239 നഗരങ്ങളില്‍ 837 കേന്ദ്രങ്ങളിലായി 81 വിഷയങ്ങളിലാണ് പരീക്ഷ നടന്നത്.
റിസള്‍ട്ട് പരിശോധിക്കുന്നത് ഇങ്ങനെ ഔദ്യോഗിക വെബ്സെറ്റിലേക്ക് എത്തുക യുജിസി നെറ്റ് റിസള്‍ട്ട് ലിങ്കില്‍ ക്ലിക്ക് ചെയ്യുക ലോഗിന്‍ വിവരങ്ങള്‍ സബ്മിറ്റ് ചെയ്യുക ഫലം പരിശോധിച്ച ശേഷം റിസള്‍ട്ട് ഡൗണ്‍ലോഡ് ചെയ്ത് വെയ്ക്കാം ലഭ്യമായ റിസള്‍ട്ട് വിവരത്തിന്റെ ഹാര്‍ഡ് കോപ്പി സൂക്ഷിക്കാം വിശദവിരങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാം https://ugcnet.nta.nic.in/ , https://www.nta.ac.in/