ജെനീവ: കോവിഡ് 19 പകര്‍ച്ച വ്യാധിക്കെതിരായ ആഗോള പോരാട്ടത്തില്‍ മറ്റുള്ളവരെ സഹായിക്കുന്നതില്‍ മാതൃകാപരമായ നേതൃത്വമാണ് ഇന്ത്യയുടേതെന്ന പ്രശംസയുമായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. കോവിഡ് രോഗികളെ ചികിത്സിക്കുന്നതിൽ ഫലപ്രദമെന്ന് കരുതുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് നല്‍കിയത് ഉള്‍പ്പെടെയുള്ള സഹായങ്ങളാണ് ഇന്ത്യ വിവിധ രാജ്യങ്ങൾക്ക് നൽകിയത്.
ഇന്ത്യ മറ്റ് രാജ്യങ്ങള്‍ക്ക് സഹായം നല്‍കുന്നതിനെ പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. എല്ലാ രാജ്യങ്ങളും മറ്റ് രാജ്യങ്ങളെ സഹായിക്കാന്‍ സന്നദ്ധരാകണം. ഇങ്ങനെ മറ്റ് രാജ്യങ്ങളെ സഹായിക്കുന്നവര്‍ക്ക് സല്യൂട്ട് നല്‍കുന്നുവെന്നും ഗുട്ടെറസിന്റെ വക്താവ് സ്റ്റീഫന്‍ ഡുജറിക് പറഞ്ഞു.
ഇന്ത്യ രണ്ട് ലക്ഷം ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഗുളിക ഡൊമനിക്കന്‍ റിപ്പബ്ലിക്കിന് നല്‍കിയതില്‍ നന്ദി അര്‍പ്പിച്ച് യുഎന്നിലെ ഡൊമിനികന്‍ റിപ്പബ്ലിക്കിന്റെ സ്ഥിരം പ്രതിനിധി ജോസ് സിംഗെര്‍ ഇന്ത്യന്‍ പ്രതിനിധി സയീദ് അക്ബറുദീന് കത്ത് നല്‍കി. അമേരിക്ക, മൗറീഷ്യസ്, സീഷെല്‍സ് തുടങ്ങിയ നിരവധി രാജ്യങ്ങള്‍ക്ക് ഇന്ത്യ ഇതിനകം മരുന്നുകള്‍ എത്തിച്ച് നല്‍കിയിട്ടുണ്ട്. അഫ്ഗാനിസ്താന്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, നേപ്പാള്‍,മാലദ്വീപ്, ശ്രീലങ്ക,മ്യാന്മര്‍ എന്നീ രാജ്യങ്ങള്‍ക്കും സഹായം നല്‍കി. 55 രാജ്യങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കയറ്റുമതി ചെയ്യാന്‍ സമ്മതിച്ചിട്ടുണ്ട്.