ഗാസ വെടിനിർത്തൽ കരാർ: സ്വാഗതം ചെയ്ത് യുഎൻ സെക്രട്ടറി ജനറൽ

0

ദുബായ്: ഗാസയിൽ വെടിനിർത്തലും ബന്ദികളെ മോചിപ്പിക്കലും ഉറപ്പാക്കാനുള്ള കരാർ പ്രഖ്യാപനത്തെ യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് സ്വാഗതം ചെയ്തു. കരാർ സാധ്യമാക്കുന്നതിൽ ഈജിപ്ത്, ഖത്തർ, യു.എസ് എ എന്നീ രാജ്യങ്ങൾ നടത്തിയ മധ്യസ്ഥ ശ്രമങ്ങളെ യുഎൻ സെക്രട്ടറി ജനറൽ പ്രശംസിച്ചു.

എല്ലാ കക്ഷികളും അവരുടെ പ്രതിബദ്ധത പാലിക്കണമെന്നും കരാർ പൂർണമായും നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.