ന്യൂഡല്‍ഹി : 2020- 21 വര്‍ഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്ന് ശനിയാഴ്ച അവതരിപ്പിക്കും. ബജറ്റ് നടപടികള്‍ മാര്‍ച്ച് 31 ഓടുകൂടി അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫെബ്രുവരി ഒന്നിന് തന്നെ ബജറ്റ് അവതരിപ്പിക്കുന്നത്. ഇതിനായി പാര്‍ലമെന്റ് സമ്മേളനം ജനുവരി അവസാന വാരം മുതല്‍ ചേരും. 2015-16 ന് ശേഷം രാജ്യത്ത് വീണ്ടും ശനിയാഴ്ച ബജറ്റ് അവതരിപ്പിച്ചേക്കുമെന്നതും ഇതിൽ പ്രധാനമാണ്.
കര്‍ഷക സമരം അടക്കമുള്ള പ്രതികൂല സാഹചര്യങ്ങൾ നിലനിൽക്കുമ്പോൾ കേന്ദ്രത്തിന് ആരോഗ്യം, സാമ്പത്തികം, വ്യവസായം, തൊഴില്‍ അടക്കം എല്ലാ മേഖലയിലും സാഹചര്യങ്ങള്‍ പ്രതികൂലമാണ്. ബഡ്ജറ്റ് അവതരണം എറ്റവും വെല്ലുവിളിയാകുന്ന സാഹചര്യമാണ് കേന്ദ്രസര്‍ക്കാര്‍ നേരിടുന്നത്. ഈ സാഹചര്യത്തില്‍ ബജറ്റ് അവതരണം മാറ്റിവയ്ക്കാനായുള്ള ആലോചനയും ഉപാധിയായി ഉയര്‍ന്നിരുന്നു. പക്ഷേ ബജറ്റ് അവതരണം അടക്കം എല്ലാം മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ നടക്കണം എന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ ഫെബ്രുവരി ഒന്ന് തിങ്കളാഴ്ച തന്നെ ബജറ്റ് അവതരിപ്പിക്കാന്‍ കേന്ദ്ര ധനമന്ത്രാലയം തീരുമാനിച്ചു.
രണ്ടാം മോദി സർക്കാർ രാജ്യത്തെ ധനസ്ഥിതി വ്യക്തമാക്കി 2019 ലെ ഇക്കണോമിക് സർവേ ഫലം പാർലമെന്റിൽ അവതരിപ്പിച്ചത് ജൂലൈ നാലിനാണ്. ജൂലൈ അഞ്ചിന് പൊതുബജറ്റും അവതരിപ്പിക്കപ്പെട്ടു. 2030 ഓടെ രാജ്യത്തെ 10 ട്രില്യൺ ഡോളർ വലിപ്പമുള്ള സാമ്പത്തിക ശക്തിയാക്കുമെന്ന പ്രഖ്യാപനത്തിലൂന്നിയാണ് കേന്ദ്രസർക്കാരിന്റെ പ്രവർത്തനം. ഈ ലക്ഷ്യത്തിലെത്തണമെങ്കിൽ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) ഏഴ്-എട്ട് ശതമാനവും അടിസ്ഥാന സൗകര്യ വികസന രംഗത്ത് ചെലവഴിക്കേണ്ടി വരും.
കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ കാര്‍ഷിക മേഖലയ്ക്ക് വിപുലമായ പദ്ധതികള്‍ ഇക്കുറി ബജറ്റില്‍ ഇടം പിടിക്കും. ചില പുതിയ സമൂഹ്യക്ഷേമ പദ്ധതികളുടെ പ്രഖ്യാപനവും ബജറ്റ് പ്രസംഗത്തില്‍ ഉള്‍പ്പെടും എന്നാണ് വിവരം.