കേന്ദ്ര മന്ത്രി രാംദാസ് അത്താവലെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

Share

മുംബൈ: കേന്ദ്ര മന്ത്രിയും ആര്‍പിഐ(എ) നേതാവുമായ രാംദാസ് അത്താവലെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതായും ബോംബെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പാര്‍ട്ടി അറിയിച്ചു.

രാംദാസ് അത്താവലെയുടെ കോവിഡ് പരിശോധനാ ഫലം ഇന്ന് രാവിലെയാണ് ലഭിച്ചതെന്ന് ആര്‍പിഐ(എ) പിആര്‍ഒ മയൂര്‍ ബോര്‍ക്കര്‍ പറഞ്ഞു. അത്താവലെയ്ക്ക് രോഗം സ്ഥിരീകരിച്ചു. അദ്ദേഹത്തെ ബോംബെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.' - ബോര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം നടി പായല്‍ ഘോഷ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ അംഗത്വമെടുത്തിരുന്നു. അത്തേവാലയും ചടങ്ങില്‍ പങ്കെടുത്തതായി വിവരമുണ്ട്. നടിയെ പാര്‍ട്ടിയുടെ സ്ത്രീ വിംഗിന്‍റെ വെെസ് പ്രസിഡന്‍റായി നിയോഗിച്ചു. നേരത്തെ പായല്‍ സംവിധായകന്‍ അനുരാഗ് കശ്യപിന് എതിരെ പീഡനാരോപണം ഉന്നയിച്ചിരുന്നു.

ഗോ കൊറോണ ഗോ’ എന്ന മുദ്രാവാക്യം പൊതുപരിപാടിയില്‍ മുഴക്കിയത് അത്തേവാലെയും അണികളും ചേര്‍ന്നായിരുന്നു. കൊവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിലായിരുന്നു സംഭവം. താന്‍ മുദ്രാവാക്യം മുഴക്കിയത് ഫെബ്രുവരിയിലായിരുന്നെന്നും അന്ന് കൊവിഡ് രാജ്യത്ത് ഇത്ര രൂക്ഷമല്ലായിരുന്നുമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ വിശദീകരണം. ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ വച്ചാണ് പരിപാടി നടന്നതെന്നും വിവരം.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ