അഭിനയ പ്രതിഭകൾ നേർക്കുനേർ; ഉർവശി- ജോജു ചിത്രം 'ആശ' നാളെ തിയേറ്ററുകളിൽ
മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ഉര്‍വ്വശിയും ജോജു ജോര്‍ജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ'യുടെ ചങ്കിടിപ്പേറ്റുന്ന ട്രെയിലര്‍ പുറത്ത്. നേര്‍ക്കുനേര്‍ പോരടിക്കുന്ന ഉര്‍വശിയും ജോജുവും ആണ് ട്രെയിലറില്‍ ഉളളത്. ഉര്‍വശിയുടെ മകളായി ഐശ്വര്യയും മറ്റൊരു പ്രധാന വേഷത്തില്‍ വിജയരാഘവനും എത്തുന്നു.
ആകസ്മികമായുണ്ടാകുന്ന ഒരു അപകടവും തുടര്‍ന്ന് നടക്കുന്ന ആകാംക്ഷയുളവാക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തമെന്നാണ് സൂചന. ഏറെ പ്രതീക്ഷ നല്‍കുന്ന ചടുലമായ ട്രെയിലറാണ് പുറത്തിറക്കിയിരിക്കുന്നത്. തികച്ചും ദുരൂഹതയും ആകാംക്ഷയും നിറയ്ക്കുന്ന വ്യത്യസ്തമായൊരു ഡിസൈനിലാണ് അണിയറപ്രവര്‍ത്തകര്‍ മുമ്പ് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നത്. ഇപ്പോഴിതാ ട്രെയിലറും പ്രേക്ഷകരെ ചിത്രത്തിനായി കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്.
കഥാപാത്രങ്ങളുടെ അവിസ്മരണീയമായ പ്രകടനങ്ങളും അസാധാരണമായ അഭിനയ മുഹൂര്‍ത്തങ്ങളും ആയിരിക്കും പ്രേക്ഷകര്‍ക്ക് 'ആശ'യിലൂടെ സാക്ഷ്യം വഹിക്കാനാകുന്നത് എന്നാണ് ട്രെയിലര്‍ സൂചന നല്‍കുന്നത്. അങ്ങേയറ്റം സങ്കീര്‍ണ്ണവും പ്രവചനാതീതവുമായ കഥാപാത്രമായാണ് ചിത്രത്തില്‍ ഉര്‍വശിയും ജോജുവും എത്തുന്നത്.