ലോകത്ത് 56.81 ലക്ഷം കോവിഡ് രോഗബാധിതർ; അമേരിക്കയില്‍ മരണസംഖ്യ ഒരുലക്ഷം കടന്നു

0

കോവിഡ് 19 പൊട്ടിപ്പുറപ്പെട്ട് ആറ് മാസം പിന്നിടുമ്പോള്‍ ലോ​ക​ത്താ​കമാനം 56,81,655 പേ​ർ​ക്കാണ് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് ഔദ്യോഗിക ക​ണ​ക്കു​ക​ൾ. 3,52,156 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. 24,30,517 പേ​ർ​ക്ക് മാ​ത്രമാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്.

അമേരിക്കയില്‍ മാത്രം രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. 1,00,064 പേ​രാ​ണ് ഇ​തു​വ​രെ അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. കോവിഡ് ആഘാതം ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങിയ അമേരിക്കയില്‍ ഇതുവരെ 17.25ലക്ഷം പേരാണ് രോഗബാധിതരായത്.worldometer പ്രകാരമുള്ള കണക്കാണിത്. ഇ​വ​രി​ൽ 11,44,765 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. 4,68,778 പേ​ർ രോ​ഗ​മു​ക്തി നേ​ടി​യി​ട്ടു​ണ്ട്.

ഇന്നലെ മാത്രം അമേരിക്കയില്‍ 774 പേര്‍ മരിച്ചു. അതേ സമയം തെക്കേ അമേരിക്കന്‍ രാജ്യമായ ബ്രസീലില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി തുടരുകയാണ്. ഇന്നലെ മാത്രം 1027 പേരാണ് ബ്രസീലില്‍ മരിച്ചത്. ഇന്നലെ മാത്രം 15691 പേര്‍ ബ്രസീലില്‍ പുതുതായി രോഗബാധിതരായി. അതേ സമയം അമേരിക്കയില്‍ 19,049 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ ബ്രസീലിലാണ്. 3.92ലക്ഷം പേര്‍.

സ്പെ​യി​നിൽ 2,83,339 പേർക്കാണ് രോഗബാധ, 27,117 ജീവൻ നഷ്ടമായി. ജ​ർ​മ​നിയിൽ രോഗംബാധിച്ചവർ 1,81,288 പേരാണ് 8,498 പേർക്ക് ജീവൻ നഷ്ടമായി. ഇ​ന്ത്യയിൽ 1,50,793 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്, 4,344 പേർക്ക് ജീവൻ നഷ്ടമായി.