ജോണ്‍ ഹിന്‍ക്ലെ മോചിതനാകുന്നു

Share

വാഷിംഗ്ടണ്‍- മുന്‍ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗനെയും മൂന്നു ജീവനക്കാരെയും 1981 മാര്‍ച്ച് 30 ന് വെടിവച്ചു വീഴ്ത്തിയ ജോണ്‍ ഹിന്‍ക്ലെ ഭ്രാന്താശുപത്രിയില്‍നിന്ന് മോചിതനാകുന്നു. യു.എസ് ഡിസ്ട്രിക്ട് ജഡ്ജ് പോള്‍ ഫ്രൈഡ്മാന്റെ ഉത്തരവ് പ്രകാരം 41 വര്‍ഷത്തെ ആശുപത്രി വാസത്തിനുശേഷം അടുത്ത ജൂണില്‍ ഇയാള്‍ക്ക് പുറത്തിറങ്ങാം.

വെടിയേറ്റു വാരിയെല്ലുകള്‍ തകര്‍ന്ന റീഗന്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. വെടിയേറ്റ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെയിംസ് ബ്രാഡി, സീക്രട്ട് സര്‍വീസ് ഏജന്റ് റ്റിം മെക്കാര്‍ത്തി, വാഷിംഗ്ടണ്‍ ഡിസി പൊലീസ് ഓഫീസര്‍ തോമസ് ഡെലാഹാന്റി എന്നിവരും ഏതാനും ദിവസത്തിന് ശേഷം ആശുപത്രിവിട്ടു. തലച്ചോറിനു ക്ഷതമേറ്റ ബ്രാഡി 2014 ല്‍ മരണമടഞ്ഞു.

1976 ല്‍ പുറത്തിറങ്ങിയ 'ടാക്‌സി ഡ്രൈവര്‍' എന്ന സിനിമയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഹിന്‍ക്ലെ കൃത്യത്തിന് മുതിര്‍ന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മാനസിക സ്ഥിരതയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഇയാളെ കുറ്റവിമുക്തനാക്കുകയും ഭ്രാന്താശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഉത്തരവിടുകയുമായിരുന്നു.

Read more

ഗ്യാനേഷ് കുമാറിന് ‘ജനകീയ ഇംപീച്ച്‌മെന്റ് നോട്ടീസ് നൽകാൻ പൗര പ്രവർത്തകർ; മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരും നോട്ടീസ് നൽകും

ഗ്യാനേഷ് കുമാറിന് ‘ജനകീയ ഇംപീച്ച്‌മെന്റ് നോട്ടീസ് നൽകാൻ പൗര പ്രവർത്തകർ; മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരും നോട്ടീസ് നൽകും

ഡൽഹി: ഗ്യാനേഷ് കുമാറിന് ‘ജനകീയ ഇംപീച്ച്‌മെന്റ് നോട്ടീസ് നൽകാൻ പൗര പ്രവർത്തകർ. മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരും സാമൂഹിക പ്രവർത്തകരും അടങ്ങുന്

മെസിയുടെ പേരിലെ തട്ടിപ്പ്; SIT റിപ്പോർട്ട് സർക്കാരിന് കൈമാറി

മെസിയുടെ പേരിലെ തട്ടിപ്പ്; SIT റിപ്പോർട്ട് സർക്കാരിന് കൈമാറി

തിരുവനന്തപുരം: മെസിയെയും അർജൻ്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്നതിൻ്റെ പേരിൽ നടത്തിയ തട്ടിപ്പിൽ റിപ്പോർട്ട് സർക്കാരിന് കൈ

"മരിക്കാൻ പേടിയില്ല, ആഗ്രഹിച്ചത് വിമാനം തകർക്കാൻ": ഫ്ലൈ ദുബായ് സഹപൈലറ്റിന്‍റെ മൊഴി പുറത്ത്

"മരിക്കാൻ പേടിയില്ല, ആഗ്രഹിച്ചത് വിമാനം തകർക്കാൻ": ഫ്ലൈ ദുബായ് സഹപൈലറ്റിന്‍റെ മൊഴി പുറത്ത്

ദുബായി: ഫ്ലൈ ദുബായ് ക്യാപ്റ്റൻ സമിത് മച്ഛറിനെ ആക്രമിച്ച സംഭവത്തിൽ സഹപൈലറ്റ് ഹമാം അൽ ഹമ്മാമിയുടെ മൊഴി പുറത്ത്. വിമാനം തകർക്കാനാണ് ആഗ്രഹി