ഉത്ര വധക്കേസിൽ വിധി ഇന്ന്

Share

കൊല്ലം അഞ്ചൽ ഉത്ര വധക്കേസിൽ ഇന്ന് വിധി പറയും. കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ അന്തിമ വിധി പറയുക. കൊലപാതകം നടന്ന് ഒന്നര വർഷത്തിനുള്ളിലാണ് കേസിൽ വിധിയെത്തുന്നത്.

കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിലെ പ്രത്യേകതകൾ ഏറെയുള്ള കേസാണ് ഉത്ര വധക്കേസ്. ഭർത്താവ് സൂരജ് മൂർഖൻ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് ഭാര്യ ഉത്രയെ കൊലപ്പെടുത്തി എന്നതാണ് കേസ്. കേട്ടുകേൾവിയില്ലാത്ത വിധം ക്രൂരമായ കേസിലാണ് ഒരു വർഷവും 5 മാസവും 4 ദിവസവും പൂർത്തിയാവുമ്പോൾ വിധി പറയുന്നത്. 87 സാക്ഷികൾ, 288 രേഖകൾ, 40 തൊണ്ടിമുതലുകൾ. ഇത്രയുമാണ് കോടതിക്ക് മുന്നിൽ അന്വേഷണസംഘം ഹാജരാക്കിയത്.

റെക്കോർഡ് വേഗത്തിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ കോടതി നടപടികളും വേഗത്തിലായിരുന്നു. വാദി ഭാഗവും പ്രതിഭാഗവും തമ്മിൽ കോടതിയിൽ രൂക്ഷമായ വാദപ്രതിവാദങ്ങൾ ഉണ്ടായി. കോടതിയിൽ താൻ കുറ്റക്കാരനല്ലെന്ന് പ്രതി സൂരജ് ആവർത്തിച്ചു പറഞ്ഞു. സർക്കാർ അഭിഭാഷകനായി അഡ്വക്കേറ്റ് മോഹൻരാജും പ്രതി ഭാഗത്തിനായി അഡ്വ. അജിത്ത് പ്രഭാവും ഹാജരായി.

ഉച്ചയ്ക്ക് മുൻപ് തന്നെ കേസ് പരിഗണിക്കാനാണ് സാധ്യത. പ്രതി കുറ്റക്കാരനാണോ അല്ലയോ എന്ന് വിധിച്ച ശേഷം പ്രതിയുടെ ഭാഗം വീണ്ടും കേൾക്കും. ശേഷമാകും ശിക്ഷാവിധി പ്രസ്താവിക്കുക. കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം മനോജാണ് കേസിൽ വിധി പറയുന്നത്.

Read more

നോളന്റെ 'ഒഡീസി' ഡിജിറ്റൽ റിലീസിന്; ചിത്രത്തിനൊപ്പം 90 മിനുട്ട് ബോണസ് ഫൂട്ടേജ്

നോളന്റെ 'ഒഡീസി' ഡിജിറ്റൽ റിലീസിന്; ചിത്രത്തിനൊപ്പം 90 മിനുട്ട് ബോണസ് ഫൂട്ടേജ്

ക്രിസ്റ്റഫർ നോളന്റെ 'ദ ഒഡീസി' ഡിജിറ്റൽ റിലീസിന് തയ്യാറെടുക്കുന്നു. ആഗോള ബോക്സ് ഓഫീസിൽ റെക്കോഡ് കളക്ഷൻ സ്വന്തമാക്കിയ ശേ

റോക്കറ്റ് വേഗത്തിൽ പറന്നുയരും; വണ്ടിലോകത്തെ ഞെട്ടിക്കാൻ ഇലോൺ മസ്കിന്റെ 'ടെസ്‌ല റോഡ്‌സ്റ്റർ'

റോക്കറ്റ് വേഗത്തിൽ പറന്നുയരും; വണ്ടിലോകത്തെ ഞെട്ടിക്കാൻ ഇലോൺ മസ്കിന്റെ 'ടെസ്‌ല റോഡ്‌സ്റ്റർ'

പറക്കും കാറുകൾ ഇനി ഫാന്‍റസി അല്ല. ഇതാ ലോകത്തിന് മുന്നിൽ പുതിയ അത്ഭുതം വെളിപ്പെടുത്തിരിക്കുകയാണ് ഇലക്‌ട്രിക് വാഹന നിർമാതാക്കളായ