"ഉയരെ" സിംഗപ്പൂരിലും

"ഉയരെ"  സിംഗപ്പൂരിലും
Uyare-singapore

മികച്ച അഭിപ്രായങ്ങളോടെ തീയറ്ററുകളില്‍ മുന്നേറുന്ന ‘ഉയരെ’ എന്ന സിനിമ സിംഗപ്പൂര്‍ സ്ക്രീനുകളില്‍ മേയ് 3 മുതല്‍ എത്തുന്നു.. ഗോള്‍ഡന്‍ വില്ലേജ് - യിഷുനിലും, കാര്‍ണിവല്‍ സിനിമാസിന്‍റെ  ഷോ ടവര്‍, S11 ഡോര്‍മെട്രി എന്നീ തിയേറ്ററുകളിലുമാണ് പ്രദര്‍ശിപ്പിക്കുക. ആസിഡ് ആക്രമണത്തെ നേരിട്ട പെണ്‍കുട്ടിയുടെ കഥ പറയുന്ന ചിത്രത്തില്‍ പാർവതിയും, ആസിഫ് അലിയും, ടൊവീനോ തോമസും  മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രാജേഷ് പിള്ളയുടെ അസോസിയറ്റായിരുന്ന മനു അശോകാണ്  ‘ഉയരെ’  സംവിധാനം ചെയ്തിരിക്കുന്നത്.
വ്യത്യസ്തമായ തിരക്കഥകൾ മലയാള സിനിമക്ക് സമ്മാനിച്ച ബോബി - സഞ്ജയുടെ ഏറ്റവും പുതിയ ചിത്രമാണ് 'ഉയരെ'.. നിർമ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്  ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷേനുഖ, ഷെഖ്ന, ഷെർഖ എന്നിങ്ങനെ മൂന്നു സ്ത്രീകളാണ് ..

ഒരു ഇടവേളയ്ക്ക് ശേഷം പാർവതി വെള്ളിത്തിരയിൽ ഉയരെയിലൂടെയാണ് സജീവമാകുന്നത്. രണ്ടാം വരവ് കലക്കിയെന്നാണ് പ്രേക്ഷക പ്രതികരണം. പാർവതി എന്ന അഭിനേത്രിയിൽ നിന്ന് പ്രതീക്ഷിച്ചതിലും അധികമാണ് നടി ഉയരെയിലൂടെ നൽകിയിരിക്കുന്നത്. സ്ക്രീനിൽ പല്ലവിയായി താരം ജീവിക്കുകയായിരുന്നത്രേ. ടേക്ക് ഓഫ് നു ശേഷം പാർവതിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച വേഷം എന്ന് നിസംശയം പറയാവുന്ന പ്രകടനമായിരുന്നു ചിത്രത്തിലേത്. . പ്രണയവും അതിലെ സ്വാതന്ത്ര്യങ്ങളും ജീവിതത്തിലെ വീഴ്ചകളും ഉയർത്തെഴുന്നേൽപ്പും ഇത്ര മനോഹരമായി തുറന്നു കാട്ടുന്നുണ്ട്.

പാര്‍വ്വതി, ആസിഫ്, ടോവിനോ എന്നിവര്‍ക്കൊപ്പം സിദ്ധിഖ്, അനാര്‍ക്കലി മരിക്കാര്‍, പ്രതാപ് പോത്തന്‍, പ്രേംപ്രകാശ് തുടങ്ങിയവരും  ‘ഉയരെ’  യില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Tickets:  https://www.gv.com.sg/  and  https://www.carnivalcinemas.sg/#/

Read more

‌'ഞാൻ വിശ്വസിച്ചിരുന്ന ആളായിരുന്നില്ല അയാൾ, കോടിക്കണക്കിന് രൂപ തട്ടിയെടുത്തു'; വിവാഹമോചനത്തിൽ മേരി കോം

‌'ഞാൻ വിശ്വസിച്ചിരുന്ന ആളായിരുന്നില്ല അയാൾ, കോടിക്കണക്കിന് രൂപ തട്ടിയെടുത്തു'; വിവാഹമോചനത്തിൽ മേരി കോം

ദാമ്പത്യ ജീവിതത്തിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെയും വിവാഹ മോചനത്തെയും കുറിച്ച് മനസ് തുറന്ന് ഇന്ത്യയുടെ വനിതാ ബോക്സിങ് ഇതിഹാസം മേ

"അടിച്ചു, മുഖത്ത് തുപ്പി, മുറിവേൽപ്പിച്ചു'': രാഹുലിൽ നിന്ന് നേരിട്ടത് അതിക്രൂര പീഡനമെന്ന് പരാതിക്കാരി

"അടിച്ചു, മുഖത്ത് തുപ്പി, മുറിവേൽപ്പിച്ചു'': രാഹുലിൽ നിന്ന് നേരിട്ടത് അതിക്രൂര പീഡനമെന്ന് പരാതിക്കാരി

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസിലെ വിശദാംശങ്ങൾ‌ പുറത്ത്. താൻ നേരിട്ടത് അതിക്രൂരപീഡനമാണെന്നാണ്