ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആകാന്‍ ഇനി ഇല്ലെന്ന് വി മുരളീധരന്‍. 15 വര്‍ഷം മുമ്പ് താന്‍ അധ്യക്ഷ പദവി ഒഴിഞ്ഞതാണെന്നും ഇനി തിരിച്ചില്ലെന്നും വി മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടി തനിക്ക് മറ്റ് ധാരാളം ചുമതലകള്‍ തന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍, ഉപതെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് വി മുരളീധരന്‍ കൃത്യമായ മറുപടി പറഞ്ഞില്ല. മറുപടി പറയേണ്ടത് സംസ്ഥാന അധ്യക്ഷന്‍ ആണെന്നായിരുന്നു പ്രതികരണം. പാര്‍ട്ടി വേദിയില്‍ പറയേണ്ട കാര്യങ്ങള്‍ അവിടെ പറയുമെന്നും വി മുരളീധരന്‍ പറഞ്ഞു. പറയേണ്ടത് സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ തോല്‍വിയില്‍ ധാര്‍മ്മിക ഉത്തവാദിത്വം പ്രസിഡന്റായ തനിക്കാണെന്ന് കെ സുരേന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന അധ്യക്ഷനെന്ന നിലയില്‍ പരാജയത്തിന്റെ ഉത്തരവാദിത്തം കേള്‍ക്കാന്‍ വിധിക്കപ്പെട്ടയാളാണ് താനെന്നും അതില്‍ ഒരു പരാതിയും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ടീമിനെ നയിക്കുമ്പോള്‍ വിജയങ്ങള്‍ ഉണ്ടായാലും പരാജയം ഉണ്ടായാലും സമചിത്തതയോടുകൂടി അതിനെ നേരിടുക എന്നത് മാത്രമാണ് വഴി.കുറെ ആളുകള്‍ സ്തുതിക്കുമ്പോള്‍ പൊങ്ങാനും നിന്ദിക്കുമ്പോള്‍ താഴാനും ഉള്ളതല്ല തങ്ങളുടെ നിലപാട് കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.