ഡോ.വി.വേണു ചീഫ് സെക്രട്ടറി, ഷെയ്ഖ് ദർവേഷ് സാഹിബ് പൊലീസ് മേധാവി; ചുമതലയേറ്റു

ഡോ.വി.വേണു ചീഫ് സെക്രട്ടറി, ഷെയ്ഖ് ദർവേഷ് സാഹിബ് പൊലീസ് മേധാവി; ചുമതലയേറ്റു
collage-maker-30-jun-2023-05-42-pm-4409_890x500xt.webp

തിരുവനന്തപുരം : സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായ ഡോ.വി വേണുവും പൊലീസ് മേധാവിയായി ഷെയിഖ് ദർവേഷ് സാഹിബും ചുമതലയേറ്റു. 1990 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ വേണുവിന് ഒരുവർഷത്തെ കാലാവധിയാണ് ബാക്കിയുള്ളത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് പൂർത്തിയാക്കിയ ശേഷമാണ് വേണു സിവിൽ സർവ്വീസിലേക്കെത്തിയത്. ആഭ്യന്തര വകുപ്പ് സെക്രട്ടറി സ്ഥാനത്ത് നിന്നാണ് ഇപ്പോൾ അദ്ദേഹം ചീഫ് സെക്രട്ടറി പദത്തിലേക്ക് എത്തുന്നത്. ചീഫ് സെക്രട്ടറിയാകുമെന്ന് താൻ കരുതിയിരുന്നില്ലെന്നും ഉത്തരവാദിത്തം എത്ര വലുതാണ് എന്ന് ബോധ്യമുണ്ടെന്നും ചുമതലയേറ്റ ശേഷം വി വേണു പറഞ്ഞു

വിവാദങ്ങളിൽ നിന്നൊഴിഞ്ഞുള്ള ക്ലീൻ ട്രാക്ക് റെക്കോർഡാണ് പൊലീസ് മേധാവി സ്ഥാനത്തേക്ക് ഷെയിഖ് ദർവേഷ് സാഹിബിന് തുണയായത്. ആന്ധ്ര സ്വദേശിയായ അദ്ദേഹത്തിന് ഒരു വർഷമാണ് കാലാവധി ബാക്കിയെങ്കിലും പൊലീസ് മേധാവി ആയതിനാൽ രണ്ട് വർഷം തുടരാനാകും. ദർബാർ ഹാളിൽ സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറി വിപി ജോയിക്കും പൊലീസ് മേധാവി അനിൽ കാന്തിനും യാത്രയയപ്പും നൽകി.

Read more

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ എന്നിവയിൽ പ്രത്യേക വാർഡുകൾ ഒരുക്കാൻ

ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം; ഒരാഴ്ചയ്ക്കുള്ളിൽ പരന്തൂരിന് പകരം രണ്ടിടങ്ങൾ കണ്ടെത്തി വിജയ് സർക്കാർ

ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം; ഒരാഴ്ചയ്ക്കുള്ളിൽ പരന്തൂരിന് പകരം രണ്ടിടങ്ങൾ കണ്ടെത്തി വിജയ് സർക്കാർ

ചെന്നൈ: പരന്തൂര്‍ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതിന് പിന്നാലെ ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി ഒരാഴ്ചയ്ക്കകം രണ്ടിടങ്ങള്‍ ഷോ