കേരള ഹൈക്കോടതിയിലേക്ക് എട്ട് പുതിയ ജഡ്ജിമാര്‍

Share

രാജ്യത്തെ ഹൈക്കോടതികളിലെ ഒഴിവ് നികത്താന്‍ സുപ്രധാന ചുവടുവയ്പ്പുമായി സുപ്രിംകോടതി കൊളിജിയം. അലഹബാദ് ഹൈക്കോടതി ജഡ്ജിമാരായി പതിമൂന്ന് അഭിഭാഷകരെ കൊളിജിയം ശുപാര്‍ശ ചെയ്തു. കേരള ഹൈക്കോടതിയിലേക്ക് എട്ട് പുതിയ ജഡ്ജിമാരെയാണ് സുപ്രിംകോടതി കൊളിജിയം ശുപാര്‍ശ ചെയ്തത്.

നാല് ജുഡിഷ്യല്‍ ഓഫിസര്‍മാരും നാല് അഭിഭാഷകരുമാണ് പട്ടികയിലുള്ളത്. നിയനമ ശുപാര്‍ശ അടങ്ങിയ ഫയല്‍ സുപ്രിംകോടതി കൊളിജിയം കേന്ദ്രസര്‍ക്കാരിന് അയച്ചു. പത്ത് ഒഴിവുകളാണ് കേരള ഹൈക്കോടതിയില്‍ നിലവിലുള്ളത്.

അലഹബാദ് ഹൈക്കോടതിയിലേക്ക് പതിമൂന്ന് ജഡ്ജിമാര്‍, മദ്രാസ് കോടതിയിലേക്ക് നാലും രാജസ്ഥാനിലേക്ക് മൂന്നും കല്‍ക്കട്ട ഹൈക്കോടതിയിലേക്ക് രണ്ട് അഭിഭാഷകരെയും ജഡ്ജിമാരായി ശുപാര്‍ശ ചെയ്തു. കേന്ദ്രസര്‍ക്കാര്‍ മടക്കിയ നാല് ഹൈക്കോടതികളിലെ ഒന്‍പത് അഭിഭാഷകരുടെ പേരുകള്‍ വീണ്ടും ശുപാര്‍ശ ചെയ്തു.

ശോഭ അന്നമ്മ, സഞ്ജിത കെ എ, ബസന്ത് ബാലാജി, ടി കെ അരവിന്ദ് കുമാര്‍ ബാബു എന്നിവരെയാണ് കേരള ഹൈക്കോടതി ജഡ്ജിമാരായി ശുപാര്‍ശ ചെയ്തത്. ജുഡിഷ്യല്‍ ഓഫിസര്‍മാരായ സി ജയചന്ദ്രന്‍, സോഫി തോമസ്, പി.ജി അജിത് കുമാര്‍, സുധ എന്നിവര്‍ സ്ഥാനക്കയറ്റ പട്ടികയില്‍ ഇടംപിടിച്ചു.

Read more

ടി.വി. അനുപമയെ ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി; ഡി. ബാലമുരളി പുതിയ സെക്രട്ടറി

ടി.വി. അനുപമയെ ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി; ഡി. ബാലമുരളി പുതിയ സെക്രട്ടറി

തിരുവനന്തപുരം: ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്ന് ടി.വി. അനുപമയെ മാറ്റി. കേന്ദ്ര സർവീസിലെ ഡെപ്യൂട്ടേഷൻ പൂർത്തിയാക്കി തിരിച്

നേഹ ബോറയുടെ ഹർജിയിൽ ചൊവ്വാഴ്ച്ചയ്ക്കകം വിധി പറയുമെന്ന് ഡൽഹി ഹൈക്കോടതി

നേഹ ബോറയുടെ ഹർജിയിൽ ചൊവ്വാഴ്ച്ചയ്ക്കകം വിധി പറയുമെന്ന് ഡൽഹി ഹൈക്കോടതി

ഡൽഹി പൊലീസിന്റെ സമാധാന ബോണ്ട് നോട്ടീസിനെ ചോദ്യം ചെയ്ത് ഐസ ദേശീയ അധ്യക്ഷ നേഹ ബോറ നൽകിയ ഹർജിയിൽ ഇന്ന് വിധി ഉണ്ടാകില്ല. ഹർജിയി