മലബാർ കലാപം അടിസ്ഥാനമാക്കി നാല് സിനിമകൾ മലയാളത്തിൽ ഒരുങ്ങുന്നു.ലയാള സിനിമയിൽ അപൂർവമായാണ് സംവിധായകർ ഇത്തരത്തിൽ ഒരു വ്യക്തിയെ കേന്ദ്രമാക്കിയുള്ള ചിത്രങ്ങൾ പ്രഖ്യാപിക്കുന്നത്. മലബാർ കലാപം അടിസ്ഥാനമാക്കി ചെയ്യുന്ന ചിത്രങ്ങളിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയാണ് കേന്ദ്രകഥാപാത്രമായി അവതരിപ്പിക്കുന്നത്.
ഇതിൽ നാല് സിനിമകളും 1921 കാലഘട്ടത്തെ ആസ്പദമാക്കിയാകും ഒരുങ്ങുന്നത്. മൂന്ന് സിനിമകളിലും പ്രധാനകഥാപാത്രമായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നായകസ്ഥാനത്തും ഒരു സിനിമയിൽ വില്ലൻ കഥാപാത്രവുമാണ്.
പൃഥ്വിരാജ്–ആഷിഖ് അബു കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന വാരിയംകുന്നൻ, നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര തിരക്കഥ രചിച്ച് ഒരുക്കുന്ന ‘ദ് ഗ്രേറ്റ് വാരിയംകുന്നൻ’, പി.ടി. കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ‘ഷഹീദ് വാരിയംകുന്നന്‍’ എന്നീ ചിത്രങ്ങളിൽ വാരിയംകുന്നത്ത് പ്രധാനനായകകഥാപാത്രമാണ്. എന്നാൽ അലി അക്ബർ സംവിധാനം ചെയ്യുന്ന ചിത്രമായ 1921ൽ ഈ കാലഘട്ടത്തിലെ യഥാർഥ മുഖം കാണാമെന്ന് അദ്ദേഹം തന്നെ പറയുന്നു.
മലബാർ സമരവുമായി ബന്ധപ്പെട്ട വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന ആഷിഖ് അബുവിന്റെ ‘വാരിയംകുന്നൻ’ എന്ന ചിത്രം അടുത്തവർഷം തുടങ്ങും. 75 – 80 കോടി രൂപയാണു ബജറ്റ്.
ഇതേ വിഷയത്തിൽ നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര തിരക്കഥ രചിച്ചിരുന്നു. അദ്ദേഹം ഇതിന്റെ നാടകരൂപം തയാറാക്കി സംവിധാനം ചെയ്തിട്ടുണ്ട്. ‘ദ് ഗ്രേറ്റ് വാരിയംകുന്നത്ത്’ എന്ന പേരിൽ സിനിമയുടെ പിന്നണി പിന്നണ പ്രവർത്തനങ്ങൾ നടക്കുകയാണ്.
‘വർഷങ്ങൾക്ക് മുൻപ് തന്നെ ഞാൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പിന്നാലെയാണ്. സിനിമയുടെ തിരക്കഥ ഏറെക്കുറേ പൂർത്തിയായി ഇരിക്കുകയായിരുന്നു. അപ്പോഴാണ് ആഷിക്കിന്റെ ചിത്രം പ്രഖ്യാപിച്ചത്. ഇപ്പോൾ ഞാനും പ്രഖ്യാപിക്കുന്നു. അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ആവണമെന്നില്ല എനിക്ക്. മൽസരമൊന്നുമല്ല. രണ്ടു സിനിമയും സംഭവിക്കട്ടെ.’–പി.ടി കുഞ്ഞുമുഹമ്മദ് പറയുന്നു.