ഔഷധി ക്യാപ്റ്റൻസ് മിസ്സ് പ്രിൻസെസ്സ് കേരള മത്സരം തിരുവനന്തപുരം സ്വദേശിനി വർഷ ശ്രീപാൽ ടൈറ്റിൽ വിന്നർ ആയി തൃശൂർ സ്വദേശിനി ശ്രീലക്ഷ്മി നായർ ഫസ്റ്റ് റണ്ണർ അപ്പും, കോട്ടയം സ്വദേശിനി എലിസബത് ജോസ് സെക്കന്റ് റണ്ണർ അപ്പും നേടി. കേരളത്തിലെ പതിനാലു ജില്ലകളിലെ ക്യാമ്പ്സുകളിൽ നിന്നും ഓൺലൈൻ ആയും ഓഡിഷൻ നടത്തി തെരഞ്ഞെടുത്ത 18 മത്സാർത്ഥികൾ ആണ് അവസാനറൗണ്ടിൽ ഉണ്ടായിരുന്നത്. ക്വിലോൺ ബീച് ഹോട്ടലിൽ നടന്ന മത്സരത്തിന് മേയർ ഹണി ബെഞ്ചമിൻ, എം. നൗഷാദ് എം.എൽ. എ, സംവിധാ യകൻ വിനയൻ, ഓമന. എസ് നായർ,ഔഷധി ചെയർമാൻ കെ. ആർ. വിശ്വംഭരൻ ഐ.എ. എസ് തുടങ്ങിയവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. മൂന്ന് റൗണ്ടുകളിൽ ആയിരുന്നു മത്സരം. നാലര മണിക്കൂർ നീണ്ട പരിപാടിയിൽ ഫ്യൂഷൻ, ഗസൽ, ഗാനമേള, സിനിമാറ്റിക് ഡാൻസ് എന്നിവ മത്സരത്തിന് കൊഴുപ്പ് ഏകി. ചലച്ചിത്രതാരങ്ങളായ ബാല, ശ്വേത മേനോൻ, ചലച്ചിത്ര സംവിധയകാൻ അനിൽ രാധാകൃഷ്ണൻ മേനോൻ, മിസ്സ് ഇന്ത്യ വേൾഡ് വൈഡ് 2020 ബ്രാൻഡ് അംബാസഡർ രഞ്ജിനിജോർജ്, കോറിയോഗ്രാഫർ കല്പന സുശീലൻ എന്നിവർ ആയിരുന്നു വിധികർത്താക്കൾ കൊച്ചിയിലെ ക്യാപ്റ്റൻ ഇവെന്റ്സ് ആയിരുന്നു പരിപാടിയുടെ സംഘടകർ
വർഷ ശ്രീപാലിന് ഔഷധി ക്യാപ്റ്റൻസ് മിസ്സ് പ്രിൻസെസ്സ് കേരള 2020 കിരീടം
0
Latest Articles
‘സിനിമയിൽ തന്റെ നമ്പർ ഉപയോഗിച്ചു’; ‘അമരൻ ’ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസയച്ച് വിദ്യാർത്ഥി
‘അമരൻ ’ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് ചെന്നൈയിലെ വിദ്യാർത്ഥി. തന്റെ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എഞ്ചിനിയറിങ്ങ് വിദ്യാർത്ഥി വി വി വാഗീശൻ നോട്ടീസ് അയച്ചത്.
Popular News
സിനിമാ മേഖലയിൽ ഇടക്കാല പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യൂസിസി
കൊച്ചി: മലയാള സിനിമാ വ്യവസായത്തെ നിയന്ത്രിക്കാൻ സിനിമാ പെരുമാറ്റച്ചട്ടം രൂപീകരിക്കണമെന്ന ആവശ്യവുമായി വുമൺ ഇൻ സിനിമാ കലക്റ്റീവ് (wcc). സർക്കാർ നിയമം രൂപീകരിക്കുന്നതുവരെ ഇടക്കാല ഉത്തരവിലൂടെ ചട്ടം ബാധകമാക്കണമെന്നാണ് ഹർജിയിലെ...
ചരിത്രം കുറിച്ച് ഇന്ത്യ; ദീർഘദൂര ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം വിജയം
ന്യൂഡൽഹി: മിസൈൽ സാങ്കേതിക വിദ്യയിൽ പുതു ചരിത്രം കുറിച്ച് ഇന്ത്യ. അപൂർവം രാജ്യങ്ങൾക്കു മാത്രം സ്വന്തമായുള്ള ദീർഘ ദൂര ഹൈപ്പർസോണിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീശയിലെ എപിജെ അബ്ദുൽകലാം...
നെതന്യാഹുവിനും ഹമാസ് നേതാവിനും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്
ടെല്‍ അവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, മുന്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ്, ഹമാസ് നേതാവ് മുഹമ്മദ് ദിയാബ് ഇബ്രാഹിം അല്‍ മസ്രി എന്നിവര്‍ക്കെതിരേ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി)...
നെതന്യാഹുവിന്റെ വസതിക്ക് നേരെ ആക്രമണം; പതിച്ചത് ഫ്ളാഷ് ബോംബുകൾ
ജെറുസലേം: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വസതിക്ക് നേരെ ആക്രമണം. നെതന്യാഹുവിന്റെ സിസറിയയിലുള്ള അവധിക്കാലവസതിയില്‍ ശനിയാഴ്ച രണ്ട് ഫ്ളാഷ് ബോംബുകള്‍ പതിക്കുകയായിരുന്നു. സംഭവത്തില്‍ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം...
കീർത്തി സുരേഷ് വിവാഹിതയാകുന്നു, വരൻ ബാല്യകാല സുഹൃത്ത്
തെന്നിന്ത്യൻ താരം കീർത്തി സുരേഷ് വിവാഹിതയാകുന്നു. ബാല്യകാലസുഹൃത്ത് ആണ് വരനെന്നാണ് സൂചന. ദീർഘകാലമായി ഇവർ പ്രണയത്തിലാണെന്നാണ് വിവരം. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.