കോഴിക്കോട് ബീച്ച് റോഡിൽ അത്യന്തം അപകടകരമായ ചേസിംഗ് റീൽസ് എടുക്കവെ 20 കാരന് ദാരുണാന്ത്യം, കേസെടുത്ത് പൊലീസ്

Share

കോഴിക്കോട്: കോഴിക്കോട് അത്യന്ത്യം അപകടകരമായ റീൽസ് ചിത്രീകരണത്തിനിടെ യുവാവിന് ജീവൻ നഷ്ടമായി. ബീച്ച് റോഡിൽ അപകടകരമായ രീതിയിൽ കാർ ചേസിംഗ് വീഡിയോ റീൽസ് ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ വടകര സ്വദേശിയായ 20 കാരനാണ് ജീവൻ നഷ്ടമായത്. വടകര കടമേരി സ്വദേശി ആൽവിൻ ടി കെ (20) ആണ് മരിച്ചത്.

വാഹനങ്ങളുടെ ചേസിംഗ് വീഡിയോ ചിത്രീകരിക്കുകയായിരുന്നു ആൽവിൻ
കാർ ചെയ്സ് ചെയ്യുന്ന റീൽസാണ് എടുത്തത്. ആൽവിൻ റോഡിന്റെ ഡിവൈഡറിൽനിന്നു കാർ വരുന്നതിന്റെ വിഡിയോ എടുക്കുകയായിരുന്നു. അമിതവേഗതയിലെത്തിയ കാർ ആൽവിനെ ഇടിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ ആൽവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആൽവിന്‍റെ ജീവൻ രക്ഷിക്കാനായില്ല.

ഒരാഴ്ച മുൻപാണ് ആൽവിൻ ഗൾഫിൽനിന്ന് എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു കാറുകൾ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. അമ്മ: ബിന്ദു. ആൽവിൻ ഏക മകനാണ്.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ