ഇത് വിസ്മയിപ്പിക്കും ; വീരത്തിന്റെ ട്രെയിലര്‍ എത്തി; പുറത്തുവിട്ടത് ഋതിക് റോഷന്‍

ജയരാജ് സംവിധാനം ചെയ്ത വീരത്തിന്റെ ട്രെയിലര്‍ എത്തി. കുനാല്‍ കപൂര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം വില്യം ഷേക്സ്പിയറിന്റെ മാക്ബത്തും വടക്കന്‍ പാട്ടിലെ ചന്തുവിനെയും സമന്വയിപ്പിച്ചാണ് അവതരിപ്പിക്കുന്നത്.അടുത്തയാഴ്ച റിലീസിന് തയ്യാറെടുക്കുന്നതിനിടെയാണ് സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടത്.

veeram

ബോളിവുഡ് സൂപ്പര്‍താരം ഋതിക് റോഷനാണ് ചിത്രത്തിന്റെ ട്രെയിലര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഇന്ത്യ കണ്ട ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയെ കടത്തിവെട്ടുന്ന തരത്തിലാണ്  ചിത്രത്തിന്റെ വിസ്‍മയിപ്പിക്കുന്ന ട്രെയിലര്‍. 13ആം നൂറ്റാണ്ടില്‍ പാണന്മാര്‍ പാടി നടന്ന വടക്കന്‍ പാട്ടിലെ ചതിയന്‍ ചന്തുവും 16ആം നൂറ്റാണ്ടില്‍ വില്യം ഷേക്സ്പിയര്‍ ജീവന്‍ നല്‍കിയ മാക്ബത്തും ഒരുമിക്കുകയാണ് വീരത്തിലൂടെ.

ജയരാജിന്റെ നവരസങ്ങളുടെ പരമ്പരയിലെ അഞ്ചാമത്തെ ചിത്രമാണ് വീരം ..വില്യം ഷേക്സ്പിയറിന്റെ നാടകങ്ങളെ ആസ്പദമാക്കി ജയരാജ്‌ തയ്യാറാക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയായ വീരം റിലീസിന് മുന്പ് തന്നെ വന്‍ പ്രതീക്ഷകള്‍ ആണ് വെച്ചു പുലര്‍ത്തുന്നത് .ഏറെ അന്താരാഷ്ട്ര പ്രശസ്തി നേടിയ 'ഒറ്റാലി'നു ശേഷം ജയരാജിന്റെതായി പുറത്തിറങ്ങുന്ന ചിത്രം കൂടിയാകും വീരം .35 കോടിയാണു മുതൽമുടക്ക്.കുനാല്‍ കപൂറാണ് ചന്തു ചേകവര്‍ ആയി വേഷമിടുന്നത്. ഹിമാര്‍ഷ വെങ്കട്ട്സ്വാമിയാണ് വീരത്തില്‍ ഉണ്ണിയാര്‍ച്ചയാകുന്നത്. ആരോമല്‍ ചേകവരായി ശിവജിത് നമ്പ്യാരും വേഷമിടുന്നു. ഡിവിന താക്കൂര്‍ കുട്ടിമാണിയായെത്തുന്നു. മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ മൂന്ന് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക.

[embed]https://www.facebook.com/hrithikroshan/videos/745691632254396/[/embed]

Read more

എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായി; ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ കോടതി നിർദേശം; രാജ്യത്തെ ആദ്യ ഉത്തരവ്

എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായി; ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ കോടതി നിർദേശം; രാജ്യത്തെ ആദ്യ ഉത്തരവ്

എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായെന്ന പരാതിയിൽ ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ റായ്പൂർ ജില്ല ഉപഭോക്‌തൃതർക്ക പരിഹാര കമ്മീ

ഗൾഫ് സംഘർഷം; കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവീസുകൾക്ക് മാറ്റം

ഗൾഫ് സംഘർഷം; കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവീസുകൾക്ക് മാറ്റം

കൊച്ചി: ഗൾഫിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് വിമാനങ്ങളുടെ ഇന്ന് രാത്രിയിലെ യാത്ര നാളത്തേക്ക് മാറ്

ന്യൂസിലൻഡിൽ ശക്തമായ ഭൂചലനം; പിന്നാലെ സുനാമി മുന്നറിയിപ്പ്, തീരദേശത്ത് ജാഗ്രത നിർദേശം

ന്യൂസിലൻഡിൽ ശക്തമായ ഭൂചലനം; പിന്നാലെ സുനാമി മുന്നറിയിപ്പ്, തീരദേശത്ത് ജാഗ്രത നിർദേശം

വെല്ലിംഗ്ടൺ: ന്യൂസിലൻഡിൽ ഭൂചലനം. സൗത്ത് ഐലൻഡിലാണ് ശക്തമായ ഭൂചലനം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതേത്തുടർന്ന് തേ അനാവു നഗരത്തിന് സമീപമുള്