കേരളത്തിലുണ്ടായ മഹാപ്രളയത്തിന്റെ ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്ക് ആശ്വാസസഹായവുമായി വെൺമണി സ്പോർട്സ് എൻവെയോൺമെന്റ് ആൻഡ് ചാരിറ്റി (വെൻസെക് ) – കേരളാ സമാജം ബംഗളൂരു, എന്നീ ജീവകാരുണ്യ സംഘടനകളുടേ സംയുക്ത നേതൃത്വത്തിൽ പ്രയാണം ആരംഭിച്ച “സ്നേഹസാന്ത്വനം”
പദ്ധതിയുടെ സന്നദ്ധഭടന്മാർ യാത്ര തുടരുന്നു. അരി – പലവ്യജ്ഞനങ്ങൾ – ആഹാരസാധനങ്ങൾ – മരുന്നുകൾ – വസ്ത്രങ്ങൾ – ശുചീകരണ സാമഗ്രികൾ – കുടിവെള്ളം- നിത്യോപയോഗ സാധനങ്ങൾ – പായ് -മെത്തകൾ – തലയണ – പുതപ്പ് – പാത്രങ്ങൾ – പഠനോപകരണ കിറ്റുകൾ തുടങ്ങിയ അവശ്യവസ്തുക്കളുമായുള്ള വാഹനം വടശ്ശേരിക്കര – റാന്നി – കോഴഞ്ചേരി – പത്തനംതിട്ട – ആറന്മുള- മംഗലം – ചെങ്ങന്നൂർ -ഇടനാട് – മാന്നാർ – ബുധനൂർ – ഉളുന്തി – ഗ്രാമം – ചെറിയനാട് – വെൺമണി- തിരുവൻവണ്ടൂർ – ഹരിപ്പാട് – വീയപുരം – മുട്ടാർ – എടത്വാ – മാങ്കൊമ്പ് മേഖലയിലൂടെ യാത്ര ചെയ്ത് മുന്നോട്ടു പോകുന്നു. അർഹരായ പ്രളയബാധിതരായ ആളുകളേ നേരിട്ടു മനുസ്സിലാക്കി സഹായങ്ങൾ അവരുടെ കരങ്ങളിൽ നേരിട്ടെത്തിക്കുന്ന തരത്തിലുള്ള ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നതിനാൽ തീർത്തും ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ മനസ്സിന്റെ അംഗീകാരം നേടിയാണ് “സ്നേഹസാന്ത്വനം” പ്രയാണം തുടരുന്നത്.
ആഗസ്റ്റ് ഇരുപത്തിനാലിനു കേരളാ സമാജം ബംഗളൂരു ജനറൽ സെക്രട്ടറി ജി റജികുമാറിന്റെ സാന്നിദ്ധ്യത്തിൽ വെൻസെക് ചെയർമാൻ കോശി സാമുവേൽ ഉദ്ഘാടനം ചെയ്ത പ്രയാണം, പത്തനംതിട്ട -ആലപ്പുഴ ജില്ലകളുടെ സ്പന്ദനം ഏറ്റെടുത്തു കൊണ്ടാണ് യാത്ര തുടരുന്നത്. ബംഗളരു കേരളാ സമാജം – മൈസരു കേരളാ സമാജം തുടങ്ങിയവയുടെ നേതൃത്വത്തിൽ കർണ്ണാടകയിലെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച് വെൺമണിയിൽ എത്തുന്ന സാധനങ്ങൾ വെൻസെക് സന്നദ്ധഭടന്മാർ – കേരളാ സമാജം പ്രവർത്തകർ – ജനപ്രതിനിധികൾ – സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിതരണം നടത്തുന്നത്. “സ്നേഹസാന്ത്വനം” പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് വെൻസെക് ചെയർമാൻ കോശി സാമുവേൽ, കേരളാ സമാജം ബംഗളരു ജനറൽ സെക്രട്ടറി ജി റെജികുമാർ, പ്രവാസി എക്സ്പ്രസ് സിംഗപ്പൂർ ദിനപത്രം ചീഫ് എഡിറ്റർ ജി രാജേഷ്കുമാർ തുടങ്ങിയവർ ആണ്. മൈസരു കേരളാ സമാജം ജനറൽ സെക്രട്ടറി മാത്തുകുട്ടിയുടെ നേതൃത്വത്തിൽ മൈസരു കേരളാ സമാജം പ്രവർത്തകരുടെ സാന്നിദ്ധ്യം ഈ പ്രവർത്തനങ്ങൾക്ക് ലഭിച്ചു.
സെപ്തംബർ ഇരുപത് വരെ “സ്നേഹസാന്ത്വനം” പ്രയാണം തുടരുന്നതാണ്. വെൻസെകിന്റെയും ബംഗളൂരു കേരളാ സമാജത്തിന്റേയും സംയുക്ത നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും ചെങ്ങന്നൂരിൽ ക്രമീകരണം ചെയ്തുകൊണ്ടിരിക്കുകയാണ്. തുടർന്നുള്ള ദിവസങ്ങളിൽ ഇടുക്കി ജില്ലയിൽ ഉൾപ്പെടെ “സ്നേഹസാന്ത്വനം” സന്നദ്ധഭടന്മാർ സഹായഹസ്തവുമായി എത്തുന്നതിനുള്ള പ്രവർത്തനങ്ങൾ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു.
ഈ പ്രവർത്തനങ്ങൾക്ക് നിങ്ങൾക്കും പങ്കു ചേരാം, ബന്ധപ്പെടുക: ജിബു റ്റി ജോൺ
കോർഡിനേറ്റർ,സ്നേഹസാന്ത്വനം
Ph: 9995159648