ദുബായ്: ഗൾഫ് മലയാളികളുടെ ഹൃദയം കവര്‍ന്ന റേഡിയോ അവതാരകന്‍ വെട്ടൂർ ജി ശ്രീധരൻ (74) അന്തരിച്ചു. കഴിഞ്ഞ ദിവസം രാത്രി രണ്ടു മണിക്ക് ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക രോഗസംബന്ധമായ അസുഖം കാരണം ചികിത്സയിലായുന്നു. ഇന്ന് വൈകുന്നേരം നാവായിക്കുളം വെട്ടിയറ ശ്യാമശ്രീയിൽ സംസ്കാര ചടങ്ങുകള്‍ നടക്കും.
തൊണ്ണൂറുകളിൽ യുഎഇയിൽ ആദ്യത്തെ മലയാളം റേഡിയോ ആരംഭിച്ചപ്പോൾ റാസൽഖൈമയിൽ നിന്നുള്ള ആ ഒരു മണിക്കൂർ പ്രക്ഷേപണം നയിച്ചത് വെട്ടൂർ ജി ശ്രീധരൻ ആയിരുന്നു. പിന്നീട് അത് റേഡിയോ ഏഷ്യ എന്ന 24 മണിക്കൂർ പ്രക്ഷേപണം ആയി വളരുകയായിരുന്നു. 20 വര്‍ഷത്തോളം റേഡിയോ ഏഷ്യയുടെ പ്രോഗ്രാം ഡയറക്ടറായിരുന്ന അദ്ദേഹം 2018ൽ വിരമിച്ച ശേഷം നാട്ടിൽ കഴിയുകയായിരുന്നു. ബാംഗ്ലൂർ മണിപ്പാൽ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ഭാര്യ : ശ്യാമളകുമാരി. മക്കൾ : നിഷ, ശിൽപ.