തെരുവ് നായുടെ കടി കൊണ്ടാലും വേണ്ടില്ല ,പോയ് ജയിലില്‍ കിടക്കാന്‍ വയ്യ എന്നാണ് ഇപ്പോള്‍ മലയാളികള്‍ കരുതുന്നത് .കടിക്കാന്‍ ഓടി വരുന്ന നായെ ഒരു കല്ലെടുത്ത് എറിയാന്‍ പോലും ഇപ്പോള്‍ പലര്‍ക്കും പേടിയാണ് .വല്ല മൃഗസ്നേഹിയും കണ്ടു കൊണ്ട് പോയി വല്ല കേസും കൊടുത്താലോ ?തീര്‍ന്നില്ലേ ..
കേരളം ഒന്നടങ്കം ചിന്തിച്ചു ഇപ്പോള്‍ തലപുകയ്ക്കുന്ന ഒരു വിഷയമാണ് പട്ടികടി. കൈയ്യില്‍ മാസാഹാരം ഉണ്ടായാലും ഇല്ലേലും കിട്ടാനുള്ള കടി കിട്ടുക തന്നെ ചെയ്യും .പട്ടിയെ കൊല്ലുകയോ നാടുകടത്തുകയോ വേണമെന്ന് മലയാളികള്‍ ഒന്നടങ്കം പറയുമ്പോഴും എതിര്‍ക്കുന്ന ചില (കപട )മൃഗസ്നേഹികള്‍ ഉണ്ട് .തെരുവു പട്ടികളെ കൊല്ലുന്നതുകൊണ്ടു കേരളത്തില്‍ പട്ടികടി കുറയില്ലെന്നാണ് കേന്ദ്ര ശിശുവികസന വകുപ്പുമന്ത്രി മേനക ഗാന്ധി പറയുന്നത്. തിരുവന്തപുരത്ത് പാവം ഒരു വീട്ടമ്മയെ ഒരു കൂട്ടം തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നപ്പോള്‍ അത് പട്ടിടെ കുറ്റം അല്ല മരിച്ച സ്ത്രീ കൈയ്യില്‍ മാംസാഹാരം എന്തോ കരുതി കടല്‍തീരത്തു പോയത് കൊണ്ടാണെന്ന് പറഞ്ഞ കേന്ദ്ര മന്ത്രിയാണ് നമ്മുടേത് .അപ്പോള്‍ പിന്നെ ആ വഴിക്കും പ്രതീക്ഷ വേണ്ട !
ഓരോ വര്‍ഷവും ശരാശരി ഒരുലക്ഷത്തോളം പേര്‍ക്കു നായയുടെ കടിയേല്‍ക്കുന്ന നാടാണിത്. 2012നു ശേഷം അന്‍പതോളം പേര്‍ നായയുടെ കടിയേറ്റു മരിച്ചു . ഇതിലൊന്നും ആര്‍ക്കും സങ്കടവും ഇല്ല പ്രതിഷേധവും ഇല്ല ,പക്ഷെ റോഡില്‍ കിടക്കുന്ന തെരുവ് നായയെ തൊട്ടാല്‍ അത് തീക്കളി തന്നെ .
സര്‍ക്കാര്‍ അടക്കം കൈയൊഴിഞ്ഞ കേരള ജനതയെ കാണാന്‍ ആണ് ഇത്തവണ നമ്മുടെ മാവേലി തമ്പുരാന്‍ എത്തുന്നത് .പട്ടികള്‍ വാഴുന്ന കേരളക്കരയില്‍ വന്നിറങ്ങി പോയ മാവേലി തമ്പുരാന് സംഭവിക്കുന്ന ദുരവസ്ഥ തുറന്നു കാട്ടുകയാണ് രസകരമായ ഒരു വീഡിയോയിലൂടെ .’മാവേലി റിട്ടേണ്‍സ്’ എന്ന ഈ വീഡിയോ അവതരിപ്പിക്കുന്നത് ടെക്‌നോപാര്‍ക്കിലെ ആഡൈസ് അനിമേഷന്‍ സ്റ്റുഡിയോയാണ്.
എന്തായാലും കേരളത്തിന്റെ ഈ പ്രതിസന്ധി ഘട്ടത്തില്‍ ഈ വീഡിയോ ഒരുക്കിയ കലാകാരന്‍മാര്‍ നമ്മളെ ചിരിപ്പിക്കുക മാത്രമല്ല ,ഒരല്‍പം ചിന്തിപ്പിക്കുക കൂടിയാണ് .എന്തായാലും കടിക്കാന്‍ ഓടി നടക്കുന്ന പട്ടിക്കുണ്ടോ മാവേലിയെന്നോ മനുഷ്യന്‍ എന്നോ വേര്‍തിരിവ് ..സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട. എന്തായാലും ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ .