ആ കഥ വെറും കെട്ടുകഥയല്ല; കുപ്പിയിലെ വെള്ളം കല്ലിട്ട് കുടിച്ച് വൈറലായി പക്ഷി

0

കുട്ടിക്കാലം മുതല്‍ക്കേ നാം കേട്ട് പരിചയിച്ച കഥകളിലൊന്നാണ് ബുദ്ധി ശാലിയായ കാക്ക വെള്ളം കുടിച്ച കഥ…എന്നാൽ ഈ കഥ വെറും കഥയല്ല അന്ന് കൂട്ടുകാര്‍ കേട്ട കഥ ഇപ്പോഴിതാ യഥാര്‍ഥത്തില്‍ സംഭവിച്ചിരിക്കുകയാണ്. എന്നാല്‍ ബുദ്ധിമാനായ കാക്കയെ ഓര്‍മ്മപ്പെടുത്തുന്ന മറ്റൊരു പക്ഷിയാണ് ഈ കഥയിലെ നായിക.

റോഡിന് നടുവിലിരിക്കുന്ന ഒരു കുപ്പി വെള്ളം കുടിച്ച് സ്വന്തം ദാഹം തീര്‍ക്കാന്‍ ശ്രമിക്കുന്ന വണ്ണാത്തി പുള്ളും ഒരു കുപ്പി വെള്ളവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരങ്ങൾ. തറയിലിരിക്കുന്ന ചെറിയൊരു കുപ്പിയില്‍ നിന്നും വെള്ളം കുടിക്കാനായി കല്ല് കൊത്തിക്കൊണ്ടു വന്ന് കുപ്പിയിലേക്ക് ഇടുകയാണ് ഈ പക്ഷി. ഓരോ കല്ലിടുമ്പോഴും ഉയര്‍ന്നു വരുന്ന വെള്ളം കുടിച്ച് പക്ഷി ദാഹം ശമിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. ഫിസിക്‌സില്‍ എന്നിക്ക് ബിരുദാനന്തര ബിരുദമുണ്ട് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

‘ആര്‍ക്കിമിഡീസ് തത്വം മനസ്സിലാക്കിയ ഈ പക്ഷി ഒരു കുഞ്ഞു ജീനിയസ് തന്നെയാണ്. 1.09 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാം. പക്ഷിയുടെ ബുദ്ധിയെ പുകഴ്ത്തുകയാണ് പലരും. ഇംഗ്ലീഷില്‍ ഓറിയന്റല്‍ മാഗ്‌പൈ റോബിനെന്ന പേരിലറിയപ്പെടുന്ന പക്ഷികളാണ് വണ്ണാത്തിപ്പുള്ളുകള്‍. ഭൂമധ്യരേഖയ്ക്ക് അടുത്തുള്ള ഏഷ്യന്‍ രാജ്യങ്ങളിലാണ് പൊതുവെ ഇവയെ ധാരാളമായി കാണപ്പെടാറുള്ളത്. എന്തായാലും ബുദ്ധമാനായ ഈ പക്ഷിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയി താരം.