സിംഗപ്പൂരിൽ കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നുനൽകാൻ പ്രശസ്ത സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ

സിംഗപ്പൂരിൽ കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നുനൽകാൻ പ്രശസ്ത സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ

സിംഗപ്പൂർ : സിംഗപ്പൂർ മലയാളികൾ കാത്തിരിക്കുന്ന കല സിംഗപ്പൂർ സംഘടിപ്പിക്കുന്ന സാംസ്കാരിക ചടങ്ങുകളിൽ ഒന്നായ ഈ വർഷത്തെ വിജയദശമി വിദ്യാരംഭത്തിന് പ്രശസ്ത മലയാളം നോവലിസ്റ്റും ചെറുകഥാകൃത്തുമായ സുഭാഷ് ചന്ദ്രൻ നേതൃത്വം നൽകും. ഒക്ടോബർ 2 ന് രാവിലെ 7:30 മുതൽ 9:30 വരെ റേസ് കോഴ്സ് റോഡ് ആയുഷ് ആയുർവേദിക്ക് സെന്ററിൽ വെച്ചാണ് ഇത്തവണ കുരുന്നുകൾ ആദ്യാക്ഷരം കുറിക്കുക.

ഇതോടൊപ്പം അന്നേദിവസം വൈകുന്നേരം കല സിംഗപ്പൂർ അംഗങ്ങളുമായും, ഒക്ടോബർ 3 ന് റേസ് കോഴ്സ് റോഡിൽ SMA ഹാളിൽ വച്ച് നടക്കുന്ന സിംഗപ്പൂർ മലയാളി ലിറ്റററി ഫോറത്തിൽ തന്റെ സാഹിത്യ യാത്രകളെക്കുറിച്ച് വായനക്കാരുമായി അദ്ദേഹം സംവദിക്കുന്നു."

കേരള സാഹിത്യ അക്കാദമി അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ് തുടങ്ങി പുരസ്കാരങ്ങൾക്കുടമയായ തന്റെ സൃഷ്ട്ടികളാൽ മലയാള സാഹിത്യത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച സുഭാഷ് ചന്ദ്രൻ,വിദ്യാരംഭച്ചടങ്ങിൽ കുരുന്നുകൾക്ക് ഹരിശ്രീ കുറിക്കുന്നത് അതുല്യമായൊരനുഭവമായിരിക്കും.

സുഭാഷ് ചന്ദ്രനെപ്പോലൊരു എഴുത്തുകാരൻ ചടങ്ങിൽ നേതൃത്വം നൽകുന്നത് അഭിമാനകരമായ അനുഭവമാണെന്നും, സിംഗപ്പൂർ മലയാളി സമൂഹത്തിന്റെ സാംസ്കാരിക ജീവിതത്തിലെ ഒരു പ്രധാന നാഴികക്കല്ലാണെന്നും സംഘാടകർ അഭിപ്രായപ്പെട്ടു.

(വിദ്യാരംഭം ചടങ്ങിൽ പങ്കെടുക്കാൻ താൽപ്പര്യപ്പെടുന്ന കുടുംബങ്ങൾക്ക് സംഘാടകരുമായി ബന്ധപ്പെടാവുന്നതാണ്.)

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം