എനിക്ക് കുഴപ്പമൊന്നുമില്ല: പൃഥ്വിരാജിനോട് മലയാളം പറഞ്ഞ് വിദ്യ ബാലൻ

Share

വിദ്യ ബാലനും പൃഥ്വിരാജ് സുകുമാരനും തമ്മിലുള്ള ഫേസ് ടൈം ചാറ്റിന്റെ വീഡിയോ ശ്രദ്ധ നേടുന്നു. ഇരുവരുടെയും പുതിയ റിലീസുകളായ കോൾ‍ഡ്കേസ്, ഷേർണി എന്നീ ചിത്രങ്ങളുടെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു ഈ ഒത്തുചേരൽ. ആമസോൺ പ്രൈമിലൂടെയായിരുന്നു രണ്ട് ചിത്രങ്ങളുടെയും റിലീസ്.

പൃഥ്വിരാജിനോടു മലയാളത്തിൽ സംസാരിച്ചാണ് വിദ്യ അഭിമുഖം ആരംഭിക്കുന്നത്. വിദ്യ ബാലന്റെ മലയാളത്തിന് ഒരു കുഴപ്പവുമില്ലെന്നും ഉറുമി സിനിമയിലെ ഷൂട്ടിങ് നിമിഷങ്ങൾ ഇപ്പോൾ ഓർമ വരുകയാണെന്നും പൃഥ്വി പറഞ്ഞു. രണ്ടര മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ ആമസോൺ പ്രൈം വിഡിയോ ഇന്ത്യയാണ് റിലീസ് ചെയ്തിരിക്കുന്നത്. ഉറുമിക്ക് ശേഷം ഒന്നും മാറിയിട്ടില്ലെന്ന് വിദ്യ പറയുമ്പോൾ , മഴ നനഞ്ഞ് ചലനം ചലനം എന്ന ​ഗാനരം​ഗത്തിൽ അഭിനയിച്ചതെല്ലാം ഇപ്പോഴും ഓർമയിലുണ്ടെന്ന് പൃഥ്വി പറയുന്നു.

ഫോറസ്റ്റ് ഓഫീസറുടെ വേഷത്തിൽ വിദ്യയെത്തുന്ന ഷെർനി അമിത് മസുർകർ ആണ് സംവിധാനം ചെയ്തത്. മുകുൾ ഛദ്ദ, ശരത് സക്സേന, വിജയ് റാസ്, നീരജ് കബി, ബ്രിജേന്ദ്ര കല എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ടി സീരീസും അബുൻഡാൻഡിയ എന്റർടെയിൻമെന്റും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ജൂൺ 30നാണ് പൃഥ്വിരാജിനെ നായകനാക്കി തനു ബാലക് സംവിധാനം ചെയ്ത കോൾഡ് കേസ് പുറത്തിറങ്ങിയത്. സസ്പെൻസ് ക്രൈം ത്രില്ലറായി ഒരുക്കിയ ചിത്രത്തിൽ എസിപി സത്യജിത് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തിയത്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ