വിജയ് ദേവരകൊണ്ട ചിത്രം 'ഡിയര്‍ കോമ്രേഡി'ന്റെ വ്യാജനെ പുറത്തുവിട്ട് തമിഴ് റോക്കേഴ്‌സ്

വിജയ് ദേവരകൊണ്ട ചിത്രം 'ഡിയര്‍ കോമ്രേഡി'ന്റെ  വ്യാജനെ പുറത്തുവിട്ട്  തമിഴ് റോക്കേഴ്‌സ്
Rashmika-Mandanna-Vijay-Deverakonda-Dear-Comrade

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിച്ചഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം ഡിയര്‍ കോമ്രേഡിന്റെ വ്യാജപതിപ്പ് പുറത്തുവിട്ടു.ചിത്രം തീയേറ്ററുകളിലെത്തി ഒരു ദിവസം പിന്നിടുമ്പോഴാണ് വ്യാജപതിപ്പ് ഓണ്‍ലൈനില്‍ ചോര്‍ന്നത്. തമിഴ് റോക്കേഴ്‌സാണ് ചിത്രത്തിന്റെ വ്യാജന്‍ പുറത്തുവിട്ടിരിക്കുന്നത്.

ഇത്തരത്തിലുള്ള വ്യാജ പതിപ്പുകള്‍ പുറത്തിറക്കുന്ന സൈറ്റുകള്‍ക്കെതിരേ തമിഴ്‌നാട് സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടും തമിഴ് റോക്കർസിനെ പിടിച്ചുകെട്ടാൻ കഴിഞ്ഞിട്ടില്ല.വെള്ളിയാഴ്ച്ചയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ഭരത് കമ്മ സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണം നേടിയാണ് പ്രദര്‍ശനം തുടരുന്നത്. തമലയാളം, തമിഴ്, തെലുഗ്, കന്നഡ ഭാഷകളില്‍ പുറത്തിറങ്ങിയ ചിത്രം കോളേജ് രാഷ്ട്രീയവും പ്രണയവും പ്രതികാരവുമെല്ലാം ചര്‍ച്ച ചെയ്യുന്നു. ഇ ഫോര്‍ എന്റെര്‍റ്റൈന്‍മെന്റ്‌സ് ആണ് കേരളത്തിലേക്കുള്ള വിതരണാവകാശം എടുത്തിരിക്കുന്നത്.

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ