സിംഗപ്പൂര്‍ : തലപതി വിജയ്‌നായകനായെത്തുന്ന സര്‍ക്കാര്‍ സിനിമയുടെ റിലീസിന് സിംഗപ്പൂര്‍ തയ്യാറെടുക്കുന്നു.കാര്‍ണിവല്‍ സിനിമാസ് , ഗോള്‍ഡന്‍വില്ലേജ് , കാതെ സിനിപ്ലക്സ് ,ഷോ തീയേറ്റെഴ്സ് എന്നിവയുടെ 16 സ്ക്രീനുകളിലായി 400-ലധികം ഷോകളാണ് ദീപാവലി ദിനത്തില്‍പ്രതീക്ഷിക്കുന്നത് .ഒരു ഇന്ത്യന്‍ സിനിമയുടെ സിംഗപ്പൂരിലെ ഏറ്റവും വലിയ റിലീസായിസര്‍ക്കാര്‍ മാറുകയാണ് .അധികം ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കാത്ത ഷോ തീയേറ്റെഴ്സ് ഇത്തവണ സര്‍ക്കാര്‍സിനിമയ്ക്ക്പച്ചക്കൊടി നല്‍കുകയായിരുന്നു .ഒരു ലക്ഷത്തോളം പേര്‍ ആദ്യദിനം ഈ സിനിമസിംഗപ്പൂരില്‍ കാണുമെന്നാണ് കണക്കാക്കപ്പെടുന്നത്.ഒരുപക്ഷെ ഇന്ത്യന്‍ സിനിമയുടെമുന്‍കാല റെക്കോര്‍ഡുകള്‍ സിംഗപ്പൂരില്‍ തിരുത്തിക്കുറിക്കുവാന്‍ സര്‍ക്കാര്‍റിലീസ് കാരണമായേക്കാം .
എ.ആര്‍ മുരുഗദോസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ‘തുപ്പാക്കി’, ‘കത്തി’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിജയ്‌യും മുരുഗദോസും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കീര്‍ത്തി സുരേഷാണ് വിജയയുടെ നായികയായി എത്തുന്നത്. വരലക്ഷ്മി ശരത് കുമാര്‍, രാധാ രവി, പ്രേം കുമാര്‍, പാപ്രി ഘോഷ്, യോഗി ബാബ തുടങ്ങിയിവരാണ് സര്‍ക്കാരിലെ മറ്റ് താരങ്ങള്‍. എ.ആര്‍ റഹ്മാനാണ് സംഗീതം. ക്യാമറ-ഗിരീഷ് ഗംഗാധരന്‍. സണ്‍ ടിവി നെറ്റ്‍വര്‍ക്ക് ലിമിറ്റഡാണ് നിര്‍മ്മാണം.