മാലിന്യ സംസ്‌ക്കരണം എന്താണെന്നറിയാന്‍ ജപ്പാനിലെ കമികത്സുവില്‍ വന്നാല്‍ മതി

നമ്മുടെ നാട്ടിലെ ഏറ്റവും വലിയ തലവേദന എന്താണെന്ന് ചോദിച്ചാല്‍ ആദ്യത്തെ ഉത്തരം മാലിന്യസംസ്കരണം ആണെന്നാകും. എന്നാല്‍ ഈ മാലിന്യസംസ്കരണം എങ്ങനെ ചെയ്യണമെന്നു കാണണമെങ്കില്‍ ജപ്പാനിലെ കമികത്സുവിലേക്ക്  വന്നാല്‍ മതി.

മാലിന്യ സംസ്‌ക്കരണം എന്താണെന്നറിയാന്‍ ജപ്പാനിലെ കമികത്സുവില്‍ വന്നാല്‍ മതി
women-in-kimono-in-japan_652x490

നമ്മുടെ നാട്ടിലെ ഏറ്റവും വലിയ തലവേദന എന്താണെന്ന് ചോദിച്ചാല്‍ ആദ്യത്തെ ഉത്തരം മാലിന്യസംസ്കരണം ആണെന്നാകും. എന്നാല്‍ ഈ മാലിന്യസംസ്കരണം എങ്ങനെ ചെയ്യണമെന്നു കാണണമെങ്കില്‍ ജപ്പാനിലെ കമികത്സുവിലേക്ക്  വന്നാല്‍ മതി. തെക്കു പടിഞ്ഞാറന്‍ ജപ്പാനിലെ ഈ ചെറിയ ഗ്രാമം വൃത്തിയുടെയും മാലിന്യ സംസ്‌ക്കരണത്തിന്റെയും കാര്യത്തില്‍ ലോകത്തു നമ്പര്‍ വണ്‍ തന്നെയാണ്.

നഗരത്തില്‍ ആള്‍ക്കാര്‍ക്ക് വേണ്ടാത്ത വസ്ത്രങ്ങളും ഫര്‍ണീച്ചറുകളും ഉപേക്ഷിക്കാന്‍ സ്‌റ്റോറുണ്ട് ഇവിടെ. മറ്റുള്ളവര്‍ ഉപേക്ഷിക്കുന്ന വസ്തുക്കളുമായി ഇത് എക്‌സേഞ്ച് ചെയ്യാന്‍ അവസരം കിട്ടും.ഉപേക്ഷിക്കപ്പെടുന്ന വസ്തുക്കളില്‍ നിന്നും മനോഹരമായ കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കുന്ന സ്ത്രീകളുണ്ട് ഇവിടെ.മാലിന്യ സംസ്‌ക്കാരണത്തിനായി 34 വെവ്വേറെ വിഭാഗങ്ങളിലുള്ള വേസ്റ്റാണ് തരം തിരിക്കുന്നത്. ന്യൂസ്‌പേപ്പര്‍, പ്‌ളാസ്റ്റിക് തുടങ്ങി ഉപേക്ഷിക്കാന്‍ തീരുമാനിച്ചിട്ടുള്ള എല്ലാ വസ്തുക്കള്‍ക്കും പ്രത്യേകം പ്രത്യേകം ബിന്നുകളുണ്ട്. മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നതിന്റെ ദൂഷ്യവും പരിസ്ഥിതിക്ക് അതു വരുത്തുന്ന ദോഷവും ചിന്തിച്ചതോടെ 2003 ലാണ് മാലിന്യമുക്തം എന്ന പരിപാടിക്ക് കീഴിലായിരുന്നു പരിസരം വൃത്തിയാക്കാനുള്ള നടപടി കമികത്സു തുടങ്ങിയത്.

വീട്ടിലെ മാലിന്യങ്ങള്‍ വീട്ടുകാര്‍ തന്നെ ശേഖരിച്ച് ഇവിടെ സംസ്‌ക്കരണ കേന്ദ്രത്തില്‍ എത്തി നിക്ഷിപ്തമായ ബിന്നില്‍ കൊണ്ടു പോയി നിക്ഷേപിക്കും. മാലിന്യ സംസ്‌ക്കാരണ ഫാക്ടറിയില്‍ ഉള്ളവര്‍ അവ വീണ്ടും തരം തിരിച്ച് വീണ്ടും ഉപയോഗിക്കാവുന്നവ കണ്ടെത്തി അവയെ മാറ്റി വെയ്ക്കും. മറ്റുള്ളവര്‍ ഉപേക്ഷിക്കുന്ന വസ്തുക്കളില്‍ നിന്നും ആവശ്യമുള്ളവര്‍ക്ക് അനുമതിയോടെ എടുക്കാനാകും. 2022 ഓടെ അത് 100 ശതമാനമാക്കി ഉയര്‍ത്താനാണ് കമികസ്തുവിന്റെ ഉദ്ദേശം.

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ