'ലോക' കണ്ടു, ഞാന്‍ മനസില്‍ കണ്ട കഥയല്ലേ അടിച്ചുകൊണ്ടുപോയത്- വിനയന്‍

'ലോക' കണ്ടു, ഞാന്‍ മനസില്‍ കണ്ട കഥയല്ലേ അടിച്ചുകൊണ്ടുപോയത്- വിനയന്‍

കല്യാണി പ്രിയദര്‍ശനെ നായികയാക്കി ഡൊമിനിക് അരുണ്‍ സംവിധാനംചെയ്ത ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്രയുടെ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ച് സംവിധായകന്‍ വിനയന്‍.ലോക പോലുള്ള സിനിമകളുടെ കാലമാണ് ഇനി വരാനുള്ളതെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. ഇനി കുറച്ചുകാലത്തേക്ക് കല്യാണിയുടെ കാലമായിരിക്കുമെന്നും വിനയന്‍ പറഞ്ഞു.

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു വിനയന്‍. ‘ലോക’ കണ്ടോ എന്ന ചോദ്യത്തോട് ചിത്രം കണ്ടു എന്ന് അദ്ദേഹം മറുപടി നല്‍കി. 'ഞാന്‍ മനസില്‍വെച്ചിരുന്ന കഥയല്ലേ അടിച്ചോണ്ടുപോയത് എന്ന് അദ്ദേഹം തമാശരൂപേണ പറഞ്ഞു.

ലോകയുടെ വിജയത്തില്‍ സന്തോഷമുണ്ട്. ലോക പോലെയുള്ള സിനിമകളുടെ കാലമാണ് ഇനി വരാന്‍ പോകുന്നത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഴയകാലത്തെ ഹൊറര്‍ കണ്‍സെപ്റ്റ് മാറി. ഇങ്ങനെ ഒരെണ്ണംചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പ്രത്യേകിച്ച്, പെണ്‍കുട്ടികളെവെച്ച് ചെയ്യുമ്പോള്‍ സൂപ്പര്‍സ്റ്റാറുകളുടെ പുറകേ പോവാതെ ചെയ്യാന്‍ പറ്റും.

അതിലിപ്പോള്‍ ഒരെണ്ണം അടിച്ചുമാറ്റികഴിഞ്ഞു. ഞാന്‍ ഇനി വേറൊരെണ്ണമുണ്ടാക്കും. എന്റെ മനസില്‍ ഞാന്‍ കണ്ടിരുന്നതുപോലെയൊരു സബ്ജക്റ്റാണ് അദ്ദേഹം പറഞ്ഞു. താനായിരുന്നെങ്കിലും കല്യാണിയെ തന്നെ നായികയാക്കിയേനെയെന്നും വിനയന്‍ പറഞ്ഞു. കല്യാണി അക്കാര്യത്തില്‍ നമ്പര്‍വണ്‍ ആര്‍ട്ടിസ്റ്റ് അല്ലേ. കല്യാണിയുടെ കാലമായിരിക്കും ഇനി കുറച്ചുകാലത്തേക്ക് എന്ന് തോന്നുന്നു അദ്ദേഹം പറഞ്ഞു.

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ