സമൂഹമാധ്യമങ്ങളിൽ കയ്യടി നേടി വീണ്ടും അയ്യപ്പനും കോശിയും; തെലുങ്ക് ട്രോൾ ട്രെയിലർ

Share

മലയാളികൾ ഏറെ ആവേശത്തോടെ സ്വീകരിച്ച്  സൂപ്പർ ഹിറ്റാക്കിമാറ്റിയ  അയ്യപ്പനും കോശിയും  തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.  റീമേക്ക് ചെയ്യുന്നു എന്ന വാർത്ത വന്ന് ദിവസങ്ങൾക്കുള്ളിൽ തകർപ്പൻ ട്രെയിലർ ഇറക്കി സോഷ്യൽ മീഡിയയാകെ തരംഗം തീർത്തിരിക്കയാണ് മലയാളി ട്രോളൻമാർ.

അമ്പരപ്പിക്കുന്ന എഡിറ്റിങ് മികവാണ് വിഡിയോയുടെ പ്രത്യേകത. നന്ദമുറി ബാലകൃഷ്ണ, റാണ ദഗുബാട്ടി എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നതെന്ന് പ്രഖ്യാപിച്ചിരുന്നു. ട്രോൾ ട്രെയിലറിലും ഇവരാണ് താരങ്ങൾ. ഒപ്പം വൈറലായ പാട്ടിന് ചുവട് വച്ച് സണ്ണി ലിയോണും എത്തുന്നു.

തെലുങ്കിൽ കോശിയുടെ റോളിലാണ് റാണ ദഗുബാട്ടി എത്തുന്നത്. നടൻ ഇതിനോടകം കരാർ ഒപ്പിട്ടു കഴിഞ്ഞു എന്നാണ് വാർത്തകൾ. അയ്യപ്പൻ നായരുടെ റോളിലേക്ക് നിർമാതാക്കൾ‌ പരിഗണിക്കുന്നത് നന്ദമുറി ബാലകൃഷ്ണ എന്ന ബാലയ്യയെയാണ്. എന്നാൽ ബാലയ്യ ഇതു സംബന്ധിച്ച് അവസാന തീരുമാനം പറഞ്ഞിട്ടില്ല. ബാക്കി അഭിനേതാക്കളുടെ കാര്യത്തിൽ കൂടി തീരുമാനമായാൽ ഉടൻ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ