ഐസിസി റാങ്കിങില്‍ ഇന്ത്യന്‍ താരം വിരാട് കോലി ഒന്നാം സ്ഥാനത്ത്

ഐസിസി റാങ്കിങില്‍  ഇന്ത്യന്‍ താരം വിരാട് കോലി ഒന്നാം സ്ഥാനത്ത്

ഐസിസിയുടെ ഏകദിന റാങ്കിംഗില് ഇന്ത്യന്‍ താരം വിരാട് കോലി ഒന്നാം സ്ഥാനത്ത്. മറ്റൊരു ഇന്ത്യന്‍ താരമായ രോഹിത്ത് ശര്‍മ്മയെ പിന്തള്ളിയാണ് 2021 ജൂലൈക്ക് ശേഷം ആദ്യമായി വിരാട് കോലി ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാമതെത്തുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ വഡോദരയില്‍ നടന്ന ഇന്ത്യയുടെ ആദ്യ ഏകദിനത്തില്‍ പുറത്തെടുത്ത പ്രകടനമാണ് കോലിക്ക് തുണയായത്. 785 റേറ്റിംഗ് പോയിന്റ് ലഭിച്ച വിരാട് കോലിക്ക് സമീപകാലത്ത് പുറത്തെടുത്ത മികച്ച പ്രകടനമാണ് ഒന്നാം സ്ഥാനത്ത് എത്താന്‍ പിന്തുണയേകിയത്. ഐസിസി റാങ്കിങ്ങിലെ ആദ്യ പത്ത് സ്ഥാനങ്ങളില്‍ എത്തിയ താരങ്ങള്‍ ഇവരൊക്കെയാണ്.

വെസ്റ്റ് ഇന്‍ഡീസ് താരം ഡാരില്‍ മിച്ചല്‍ ആണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്.
ഇന്ത്യക്കെതിരെ ആദ്യ ഏകദിനത്തില്‍ നേടിയ 84 റണ്‍സാണ് മിച്ചലിനെ രണ്ടാം സ്ഥാനത്തെത്തിച്ചത്. 784 ആണ് മിച്ചലിന്റെ റേറ്റിംഗ് പോയിന്റ്.

ഇന്ത്യയുടെ രോഹിത്ത് ശര്‍മ്മയാണ് മൂന്നാം സ്ഥാനത്ത്. ഒന്നാമതുണ്ടായിരുന്ന രോഹിത്ത് കോലിയുടെ പ്രകടനത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്‍മടങ്ങി. 775 ആണ് താരത്തിന്റെ റേറ്റിംഗ് പോയിന്റ്. 764 പോയിന്റുമായി അഫ്ഗാനിസ്ഥാന്‍ താരം ഇബ്രാഹിം സദ്രാന്‍ നാലാമതുണ്ട്. ആദ്യ പത്ത് റാങ്കുകളില്‍ ഉള്ള മറ്റൊരു ഇന്ത്യന്‍ താരം ശുഭ്മാന്‍ഗില്‍ ആണ്. അഞ്ചാമതുള്ള ഗില്ലിന് 725 റേറ്റിംഗ് പോയിന്റുണ്ട്. മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം 722 റേറ്റിങ് പോയിന്റുമായി ആറാം സ്ഥാനത്തും 708 പോയിന്റുമായി അയര്‍ലന്‍ഡിന്റെ ഹാരി ടെക്റ്റര്‍ ഏഴാമതും 701 പോയിന്റുകളുമായി വെസ്റ്റ് ഇന്‍ഡീസിന്റെ ഷായ് ഹോപ്പ് എട്ടാം സ്ഥാനത്തുമുണ്ട്. 690 പോയിന്റ് കരസ്ഥമാക്കി ശ്രീലങ്കന്‍ താരം ചരിത് അസലങ്ക ഒമ്പതാം സ്ഥാനത്തും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ശ്രേയസ് അയ്യര്‍ പത്താം സ്ഥാനത്തുമുണ്ട്. 682 പോയിന്റാണ് ശ്രേയസിനുള്ളത്. നാല് ഇന്ത്യന്‍ താരങ്ങളാണ് ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടംപിടിച്ചിരിക്കുന്നത്.

Read more

"ഷാഹിദിന്‍റെ കഥാപാത്രം എന്‍റെ അച്ഛൻ തന്നെ, സിനിമയാക്കിയത് അനുവാദമില്ലാതെ'; രണ്ട് കോടി ആവശ്യപ്പെട്ട ഹുസൈൻ ഉസ്താരയുടെ മകൾ

"ഷാഹിദിന്‍റെ കഥാപാത്രം എന്‍റെ അച്ഛൻ തന്നെ, സിനിമയാക്കിയത് അനുവാദമില്ലാതെ'; രണ്ട് കോടി ആവശ്യപ്പെട്ട ഹുസൈൻ ഉസ്താരയുടെ മകൾ

വിശാൽ ഭരദ്വാജ് സംവിധാനം ചെയ്ത് ഷാഹിദ് കപൂർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഓ റോമിയോ അധോലോക നായകന്‍റെ കഥയാണ്. ചിത്രത്തിന്‍റെ

75 രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ വിസ താത്കാലികമായി നിര്‍ത്തിവെച്ച് അമേരിക്ക

75 രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ വിസ താത്കാലികമായി നിര്‍ത്തിവെച്ച് അമേരിക്ക

വാഷിങ്ടണ്‍: അമേരിക്കൻ കുടിയേറ്റക്കാ‍‍‍‍‍‍‍‍‍‍‍‍‍‍ർക്ക് വൻ തിരിച്ചടി. 75 രാജ്യങ്ങളിലെ പൗരന്മാര്‍ക്കുള്ള കുടിയേറ്റ വിസ പ്രോസസ്സിംഗ് യുഎസ് താ