ഇഷ്ട താരങ്ങളുടെ ചിത്രങ്ങള്‍ കാണാന്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ ചിലപ്പോള്‍ പണി കിട്ടും .കാര്യം എന്താണെന്ന് പറയാം .താരങ്ങളെ തിരഞ്ഞെത്തുമ്പോൾ കൂടെ പോരുന്നത് വൈറസുകളായിരിക്കും. ഇന്റൽ കോർപ്പറേഷന്റെ കംപ്യൂട്ടർ സുരക്ഷാ വിഭാഗമായ മകാഫിയുടെ സർവ്വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഓണ്‍ലൈന്‍ വൈറസുകളുടെ ആക്രമണം ഏറ്റവും കൂടുതല്‍ ഉണ്ടാകുന്നത് പ്രിയതാരങ്ങളുടെ പേരിലുള്ള ‘തിരയലി’ലൂടെയാണ് എന്നതാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ തരം തിരിച്ചുള്ള റിപ്പോര്‍ട്ടാണ് മക്കാഫി പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രിയ താരങ്ങളുടെ വിശേഷങ്ങള്‍ അറിയാന്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന വൈറസുകള്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളെ തകര്‍ക്കാന്‍ തക്ക ശേഷിയുള്ള മാല്‍വെയറുകള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന ഇന്റര്‍നെറ്റ് സെക്യൂരിറ്റിയായ മക്കാഫിയുടെ പത്താമത് സര്‍വേ റിപ്പോര്‍ട്ടാണ് ഇത്.
കഴിഞ്ഞ വർഷം ആദ്യസ്ഥാനത്തുണ്ടായിരുന്ന ജയസൂര്യയെ പിന്തള്ളിയാണ് കാവ്യമാധവൻ ഒന്നാമതെത്തിയത്. നിവിൻപോളി മൂന്നാമതും മഞ്ജുവാര്യർ നാലാം സ്ഥാനത്തും നയൻതാരയും പാർവ്വതിയും അഞ്ചാംസ്ഥാനമത്തുമുണ്ട്. ആദ്യമായാണ് പാർവ്വതി പട്ടികയിൽ ഇടംനേടുന്നത്.
ഇന്റർനെറ്റിൽ താരങ്ങളുടെ വിശേഷങ്ങൾ, അവാർഡ് ഷോകൾ, സിനിമാ വിശേഷങ്ങൾ എന്നിവ അറിയാൻ ഇന്റർനെറ്റ് ബ്രൈസ് ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ഒപ്പം ഹാക്കർമാരുടെ സ്വാധീനവും. ഇതുവഴി ആരാധകരുടെ പാസ്‌വേഡുകളും വ്യക്തിഗത വിവരങ്ങളും ഇവർ ചോർത്തുന്നു.നിക്കി ഗല്‍റാനിയാണ് കോളിവുഡ് ലിസ്റ്റില്‍ ഏറ്റവും വൈറസ് സാധ്യതയുള്ള താരം, രണ്ടാമത് അമലാ പോള്‍.