ഇന്ത്യക്കാർക്ക് കിർഗിസ്ഥാനിലേക്ക് വിസരഹിത യാത്ര: ചർച്ച പുരോഗമിക്കുന്നുവെന്ന് കിർഗിസ്ഥാൻ ടൂറിസം അംബാസഡർ

Share
ഇന്ത്യക്കാർക്ക് കിർഗിസ്ഥാനിലേക്ക് വിസരഹിത യാത്ര: ചർച്ച പുരോഗമിക്കുന്നുവെന്ന് കിർഗിസ്ഥാൻ ടൂറിസം അംബാസഡർ

കൊച്ചി: ഇന്ത്യക്കാർക്ക് അടുത്ത വർഷം മുതൽ കിർഗിസ്ഥാനിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ അവസരമൊരുങ്ങുമെന്നും ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ച പുരോഗമിക്കുകയാണെന്നും ഇന്ത്യയിലെ കിർഗിസ്ഥാൻ ടൂറിസം അംബാസഡർ കാലിബെക് ഊലു ബെക്തുർഗൻ. ആഗോള ടെക്നോളജി സൊല്യൂഷൻസ് സ്ഥാപനമായ ബ്ലൂക്ലൗഡ് ഇകോമിന്‍റെ ആഭിമുഖ്യത്തിൽ അങ്കമാലിയിൽ നടക്കുന്ന കേരള ഗ്ലോബൽ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ആൻഡ് ഇൻവെസ്റ്റ്മെന്‍റ് സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെക്കിൽ നിന്ന് കേരളത്തിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കുന്നതും പരിഗണനയിലാണ്. കേരളം, ഡൽഹി, മുംബൈ, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു എന്നിവ ഉൾപ്പെടെ 11 കേന്ദ്രങ്ങളിലേക്ക് പുതിയ വിമാന സർവീസുകൾ ആരംഭിക്കാനാണ് പദ്ധതി. നിലവിൽ 65 രാജ്യങ്ങളിലെ പൗരന്മാർക്ക് വിസയില്ലാതെ കിർഗിസ്ഥാൻ സന്ദർശിക്കാൻ അനുമതിയുണ്ട്. കഴിഞ്ഞ വർഷം ഏകദേശം 1.5 കോടി വിനോദസഞ്ചാരികളാണ് അവിടെയെത്തിയത്.

അടുത്ത വർഷം സഞ്ചാരികളുടെ എണ്ണം രണ്ട് കോടിയായി ഉയരുമെന്നാണ് പ്രതീക്ഷ. സമ്മിറ്റ് വേദിയിൽവച്ച് രാജ്യത്തെ പ്രമുഖ ഹോട്ടൽ ശൃംഖലയായ താജ് ഗ്രൂപ്പിന്‍റെ പ്രതിനിധികളുമായി ചർച്ച നടത്തിയെന്നും അധികം വൈകാതെ കിർഗിസ്ഥാനിൽ താജ് ഹോട്ടൽ പ്രവർത്തനമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അംബാസഡർ പറഞ്ഞു. നിലവിൽ കിർഗിസ്ഥാന്‍റെ ജിഡിപി വളർച്ച 11 ശതമാനമാണെന്നും അതിൽ 4 ശതമാനവും ടൂറിസം മേഖലയുടെ സംഭാവനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read more

ഐ.ടി. ജോലി സ്വപ്നങ്ങൾക്ക് തിരിച്ചടി? ഗൂഗിൾ, മൈക്രോസോഫ്റ്റ് ക്യാമ്പസ് റിക്രൂട്ട്മെന്റ് നിർത്തുമെന്ന് അഭ്യൂഹം

ഐ.ടി. ജോലി സ്വപ്നങ്ങൾക്ക് തിരിച്ചടി? ഗൂഗിൾ, മൈക്രോസോഫ്റ്റ് ക്യാമ്പസ് റിക്രൂട്ട്മെന്റ് നിർത്തുമെന്ന് അഭ്യൂഹം

ഡൽഹി: ആഗോള ടെക് ഭീമന്മാരായ ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഡാറ്റാബ്രിക്സ് എന്നിവ 2027-ൽ ഇന്ത്യയിലെ ക്യാമ്പസ് റിക്രൂട്ട്മെന്‍റ് നടത്തി

പൈസയ്ക്ക് വേണ്ടി എന്തും ചെയ്യുന്ന ഒരാളല്ല ഞാന്‍, വാര്‍ത്ത ഞെട്ടിച്ചു, ക്രീം ഉപയോഗിച്ച ശേഷമാണ് പ്രമോട്ട് ചെയ്തത്: റെനീഷ റഹ്മാന്‍

പൈസയ്ക്ക് വേണ്ടി എന്തും ചെയ്യുന്ന ഒരാളല്ല ഞാന്‍, വാര്‍ത്ത ഞെട്ടിച്ചു, ക്രീം ഉപയോഗിച്ച ശേഷമാണ് പ്രമോട്ട് ചെയ്തത്: റെനീഷ റഹ്മാന്‍

എറണാകുളം: ആരോഗ്യം ക്ഷയിപ്പിക്കുന്ന എഫ് ട്യൂണ്‍ ക്രീം പ്രമോഷനില്‍ മാപ്പ് പറഞ്ഞ് തടിയൂരി ഇന്‍ഫ്‌ളുവന്‍സേഴ്‌സ്. തെറ്റ് പറ്റിയെന്ന് ടെലിവി