ഇന്ത്യയുടെ വിസ ചട്ടങ്ങളില്‍ മാറ്റം.
ഇന്ത്യയിൽ ബിസിനസ് ആവശ്യങ്ങൾക്ക് എത്തുന്ന വിദേശികൾക്ക് പ്രോത്സാഹനം നൽകുന്നതിന് 15 വർഷ വിസ അനുവദിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.
നിലവിലുള്ള ബിസിനസ് വിസ 15 വർഷത്തേക്ക് നീട്ടാനും തീരുമാനമായിട്ടുണ്ട്. സാധാരണ വിസയിൽ എത്തുന്നവരുടെ വിസ അടിയന്തിര ഘട്ടത്തിൽ മെഡിക്കൽ വിസയായി മാറ്റാനും ഇനി മുതൽ അനുവദിക്കും. ഇപ്പോൾ ബിസിനസ് വിസയുടെ കാലാവധി അഞ്ചു വർഷമാണ്.
വിസ നയങ്ങൾ ഉദാരമാക്കുന്നത് ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ നിലവാരത്തിൽ ഇന്ത്യക്ക് നേട്ടം പ്രദാനം ചെയ്യും. നിലവിൽ 166 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇ – വിസക്ക് അപേക്ഷിക്കാം. 72 മണിക്കൂറിനകം വിസ ലഭിക്കുന്ന സൗകര്യമാണ് ഇ -വിസ. ഇപ്പോൾ വിസ അപേക്ഷകളുടെ 40 ശതമാനം ഇലക്ട്രോണിക് രീതിയിലാണ്.