മെൽബൺ :- മോഡലിംഗ് രംഗത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ച മലയാളി വിഷ്ണു മോഹൻദാസ് ചെമ്പൻകുളത്തെ എ.എഫ്.എൽ.ന്റെ മൾട്ടികൾച്ചറൽ അംബാസഡറായി തെരഞ്ഞെടുത്തു. ആദ്യമായാണ് ഓസ്ട്രേലിയൻ ഫുട്ബോൾ ലീഗിന്റ മൾട്ടികൾച്ചറൽ അംബാസഡറായി ഒരു മലയാളി വരുന്നത്. ലോകപ്രശസ്ത ഫാഷൻ റൺവേ ആയ വിർജിൻ ഓസ്ട്രേലിയ മെൽബൺ ഫാഷൻ ഫെസ്റ്റിവലിന്റെ ഭാഗം ആയതിന്റെ തൊട്ട് പിന്നാലെയാണ് ഈ നേട്ടം കൈവരിച്ചത് .മാർച്ച് 24 ന് മെൽബണിൽ നടന്ന മൾട്ടികൾചറൽ ഹബ്ബിലാണ് വിഷ്ണുവിനെ തെരഞ്ഞെടുക്കുന്നത്. അന്ന് നടന്ന ചടങ്ങിൽ എ.എഫ്.എൽ. സ്ട്രാറ്റർജി മാനേജർ വാട്ടർലീ, മൾട്ടികൾച്ചറൽ മാനേജർ ആൻഡ്രൂ ഐങ്കർ, എ.എഫ്.എൽ ഇൻഡ്യ ജനറൽ സെക്രടറി സുദീപ് ചക്രവർത്തി, എന്നിവർ സന്നിഹിതരായിരുന്നു. ഒട്ടനവധി കമ്പനികളുടെയും ചാനലുകളുടെയും മോഡലായി രംഗത്ത് വന്ന വിഷ്ണു നാളിതു വരെ അറിയപ്പെടുന്ന ലോകോത്തര നിലവാരമുള്ള കമ്പനികളുടെ മോഡലായി അഭിനയിച്ചിട്ടുണ്ട്. റോയൽ പാർക്കിൽ നടക്കുന്ന യൂണിറ്റിസോക്കർ ,ഹോ തോൺ അക്കാഡ മി ടെസ്റ്റിംഗ് , ഹോതോൺ ഫിമെയിൽസ് സ്കിൽസ് ടെസ്റ്റ് ,ഹോ തോൺ ജെനറേഷൻ അക്കാഡമി ടെസ്റ്റ് എന്നീ മൽസരങ്ങളിൽ മൾട്ടികൾച്ചറൽ അംബാസഡർമാ ക്ക് അവരുടെ മികവ് തെളിയിക്കുവാൻ അവസരം ലഭിക്കും.
Latest Articles
‘കാണിക്കവഞ്ചിയിൽ അറിയാതെ വീണ ഐ ഫോൺ തിരിച്ചുകൊടുക്കില്ലെന്ന് ക്ഷേത്രം’; ഡേറ്റ കോപ്പി ചെയ്തോളൂ എന്ന...
ചെന്നൈയിൽ നേർച്ചപ്പെട്ടിയിലേക്ക് പണം ഇടുന്നതിന് ഇടയിൽ അബദ്ധത്തിൽ യുവാവിന്റെ ഐ ഫോൺ നേർച്ചപ്പെട്ടിയിലേക്ക് വീണു. ചെന്നൈയ്ക്ക് സമീപത്തുള്ള തിരുപോരൂർ അരുൾമിഗു കന്തസ്വാമി ക്ഷേത്രത്തിലാണ് സംഭവം. വിനായകപുരം സ്വദേശിയായ ദിനേശ് എന്നയാളുടെ...
Popular News
സിനിമ നിർമിക്കാൻ പോസ്റ്ററുകൾ വിറ്റ് ‘ബറാക്ക’ സംഘം
തിരുവനന്തപുരം: പഴയതും പുതിയതുമായ സിനിമകളുടെ പോസ്റ്റർ വിൽപ്പന നടത്തി സിനിമ നിർമിക്കാനുള്ള പണം കണ്ടെത്തുകയാണ് കോഴിക്കോട് നിന്നുള്ള സിനിമാപ്രേമികളായ 'ബറാക്ക' സംഘം. രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ പരിസരത്ത്...
ഐഎഫ്എഫ്കെ; നീലക്കുയില്‍ മുതല്‍ ബ്യൂ ട്രവെയ്ല്‍ വരെ; അഞ്ചാം ദിനത്തില്‍ 67 ചിത്രങ്ങള്‍
കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ അഞ്ചാം ദിവസമായ ഡിസംബര്‍ 17ന് 67 സിനിമകള്‍ പ്രദര്‍ശനത്തിന്. രാജ്യാന്തര മത്സര വിഭാഗത്തില്‍ ഏഴ് ചിത്രങ്ങളും ലോക സിനിമ വിഭാഗത്തില്‍ 23 ചിത്രങ്ങളും ഫെസ്റ്റിവല്‍...
ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമിത ദ്വീപ് വിമാനത്താവളം നിർമിക്കാൻ ചൈന
ചൈന: ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമിത ദ്വീപ് വിമാനത്താവളം വടക്കുകിഴക്കൻ ലിയോണിങ് പ്രവിശ്യയിലെ തുറമുഖ നഗരമായ ഡാലിയനിൽ നിർമിക്കുന്നു. ഡാലിയൻ ജിൻഷൗവാൻ രാജ്യാന്തര വിമാനത്താവളം എന്നായിരിക്കും ഇതിന് പേര്....
മുംബൈയിൽ ബോട്ട് മുങ്ങി 13 മരണം; മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു
മുംബൈ: മുംബൈ തീരത്ത് നാവിക സേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടിലിടിച്ച് 13 മരണം. നിരവധി പേരെ കാണാതായി. മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലഫന്റാ ദ്വീപിലേക്ക്...
ജോർജ്ജിയയിലെ ഗുദൗരിയിലെ ഇന്ത്യൻ ഹോട്ടലിൽ 12 പേർ മരിച്ച നിലയിൽ; 11 പേരും ഇന്ത്യാക്കാർ
ജോർജിയയിലെ ഗുദൗരിയിൽ പ്രശസ്തമായ സ്കീ റിസോർട്ടിലെ ഇന്ത്യൻ ഭക്ഷണശാലയിൽ 11 ഇന്ത്യാക്കാരടക്കം 12 പേരെ മരിച്ച നിലയിൽ കണ്ടെത്തി. സമുദ്രനിരപ്പിൽ നിന്ന് 2,200 മീറ്റർ ഉയരത്തിലുള്ളതാണ് ഗുദൗരി. കാർബൺ മോണോക്സൈഡ്...