സംസ്ക്കാരം കൊണ്ടും ആചാര–അനുഷ്ഠാനങ്ങളെക്കൊണ്ടും സമ്പന്നമായ കേരളക്കരയിലെ വളരെ പ്രധാനപ്പെട്ട ഒരു ആഘോഷ ദിവസമാണ് വിഷു. ഐശ്വര്യത്തിന്റെയും പ്രതീക്ഷയുടെയും സമാധാനത്തിന്റെയും ഉത്സവമായ വിഷു കേരളത്തിന്റെ കാര്ഷികോത്സവം കൂടിയാണ്. ഓണം കഴിഞ്ഞാൽ മലയാളികളുടെ ഏറ്റവും വലിയ ആഘോഷമാണിത്. മലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്. എന്നാല്‍ പലര്‍ക്കും എന്താണ് വിഷുവെന്നോ ഇതിന്റെ ചരിത്രമെന്നോ അറിയില്ല.

വിഷുവം എന്നാൽ തുല്യമായത് എന്നാണർത്ഥം . അതായത് രാത്രിയും പകലും തുല്യമായ ദിവസം. വിഷുവുമായി ബന്ധപ്പെടുത്തി ഒട്ടേറേ ഐതീഹ്യങ്ങളുണ്ട്. നരകാസുരന്റെ ഉപദ്രവത്തെ തുടര്‍ന്ന് ശ്രീകൃഷ്ണന്‍ നരകാസുരനുമായി യുദ്ധത്തിനെത്തിയതാണ് പുരാണ കഥകളിലൊന്ന്. യുദ്ധത്തില്‍ മുരന്‍, താമ്രന്‍, അന്തരീക്ഷന്‍, ശ്രവണന്‍, വസു വിഭാസു, നഭസ്വാന്‍, അരുണന്‍ തുടങ്ങിയ അസുരന്മാരെയെല്ലാം വധിച്ച് ഒടുവില്‍ നരാകാസുരനെയും നിഗ്രഹിച്ചു. ശ്രീകൃഷ്ണന്‍ നരകാസുര വധം നടത്തിയ ദിനമാണ് വിഷുവായി കൊണ്ടാടുന്നതെന്നാണ് ഒരു ഐതീഹ്യം.

രാവണന്റെ മേൽ രാമൻ നേടിയ വിജയം ആഘോഷിക്കുവാനാണ്‌ വിഷു എന്നതാണ് മറ്റൊരു ഐതിഹ്യം. രാവണന്റെ കൊട്ടാരത്തിനുള്ളിൽ വെയിൽ തട്ടിയത് രാവണന് ഇഷ്ടപ്പെടാഞ്ഞതിനാൽ സൂര്യനെ നേരെ ഉദിക്കാൻ രാവണൻ സമ്മതിച്ചില്ലെന്നും രാവണനെ രാമൻ വധിച്ചശേഷമാണ് സൂര്യൻ നേരെ ഉദിച്ചതാണ് വിഷുവായി ആഘോഷിക്കുന്നതെന്നും മറ്റൊരു വിശ്വാസം ഉണ്ട്.

ഒരു ഐതീഹ്യം ഇങ്ങനെയാണ്. കണ്ണനെ തന്റെ കളിക്കൂട്ടുകാരനായി കണ്ടിരുന്ന ഒരു കുട്ടിയുണ്ടായിരുന്നു. ആ കുഞ്ഞിന് ഒരേയൊരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളു. ശ്രീകൃഷ്ണ ഭഗവാന്റെ ബാലരൂപം കാണണം. കണ്ണനോടൊപ്പം കളിക്കണം. അവൻ അതിന് വേണ്ടി മാത്രം പ്രാർത്ഥിച്ചു. ആ കുഞ്ഞിന്റെ പ്രാർത്ഥനയിൽ മനം നിറഞ്ഞ ശ്രീകൃഷ്ണൻ ഉണ്ണിക്കണ്ണന്റെ രൂപത്തിൽ ആ ബാലന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. സന്തോഷംകൊണ്ട് ആ കുട്ടി കണ്ണീരൊഴുക്കിക്കൊണ്ടിരുന്നു. ശ്രീകൃഷ്ണൻ ബാലനോട് എന്താണ് വേണ്ടത് എന്ന് ചോദിച്ചു. നിന്നെ കാണുന്നതല്ലാതെ മറ്റെന്തു കിട്ടാനാണ് എന്നാണ് ആ കുട്ടി കണ്ണീരോടെ മറുപടി പറഞ്ഞത്. ബാലന് തന്നോടുള്ള സ്നേഹത്തിൽ മനസ്സ് നിറഞ്ഞ ശ്രീ കൃഷ്ണൻ തന്റെ അരയിൽ അണിഞ്ഞിരുന്ന അരഞ്ഞാണം ആ ബാലന് സമ്മാനമായി നൽകി. ബാലൻ തനിക്ക് കണ്ണനിൽ നിന്നും കിട്ടിയ സമ്മാനം എന്ന പേരിൽ പലരെയും ആ അരപ്പട്ട കാണിച്ചു കൊടുത്തെങ്കിലും ആരും അവനെ വിശ്വസിച്ചില്ല. അടുത്ത ദിവസം അമ്പലത്തിലെ പൂജാരി നടതുറന്നപ്പോൾ കണ്ണന്റെ അരയിലെ അരപ്പട്ട കാണാതായത് ശ്രദ്ധിക്കുകയും ആ വാർത്ത നാട്ടിൽ പരക്കുകയും ചെയ്തു. പലരും ആ ബാലൻ കള്ളനാണെന്ന് മുദ്രകുത്തി അപമാനിക്കാൻ തുടങ്ങി. എന്നാൽ ആളുകൾ തന്റെ കുട്ടിയെ കള്ളനെന്ന് വിളിക്കുന്നത് കുട്ടിയുടെ അമ്മയ്ക്ക് സഹിക്കാൻ കഴിഞ്ഞില്ല. അവർ പൊട്ടികരഞ്ഞുകൊണ്ട് ബാലനെ അടിച്ച് ചങ്ങല വലിച്ചെറിഞ്ഞു. ചങ്ങല ഒരു കൊന്ന മരത്തിൽ കുടുങ്ങി, മരം പെട്ടെന്ന് മഞ്ഞ പൂക്കൾ കൊണ്ട് വിരിഞ്ഞു. ശോഭനമായി. ഈ മരമാണ് കണിക്കൊന്ന എന്നറിയപ്പെടാൻ തുടങ്ങിയത്. ആ ദിവസമാണ് വിഷു എന്ന് ഐതീഹ്യം

വി​ഷു ര​ണ്ടു​ണ്ട്. രാ​ത്രി​യും പ​ക​ലും തു​ല്യ​മാ​യി വ​രു​ന്ന ര​ണ്ടു ദി​ന​ങ്ങ​ള്‍ ഒ​രു വ​ര്‍ഷ​ത്തി​ലു​ണ്ടാ​വാ​റു​ണ്ട്. ഒ​ന്ന് മേ​ടം ഒ​ന്നി​നും അ​ഥ​വാ മേ​ട വി​ഷു​വി​നും മ​റ്റൊ​ന്ന് തു​ലാം ഒ​ന്നി​നും. തു​ലാ വി​ഷു​വേ​ക്കാ​ള്‍ മേ​ട​വി​ഷു​വി​ന് മ​ല​യാ​ളി​ക​ള്‍ പ്രാ​ധാ​ന്യം കൊ​ടു​ക്കാ​ന്‍ എ​ന്താ​വാം കാ​ര​ണം, മ​ല​യാ​ള​ക്ക​ര​യി​ല്‍ കാ​ര്‍ഷി​ക​വൃ​ത്തി​ക​ള്‍ക്കു തു​ട​ക്കം കു​റി​ക്കു​ന്ന അ​വ​സ​ര​മാ​ണ് ഇ​ത് എ​ന്ന​തു​ത​ന്നെ. വെ​ന്തു​രു​കി​യ മ​ണ്ണി​ല്‍ കീ​ട​ങ്ങ​ളും ക​ള​ക​ളും പോ​യി വേ​ന​ല്‍ മ​ഴ പെ​യ്തി​റ​ങ്ങു​ന്ന​തോ​ടെ വി​ത​യ്ക്കാ​ന്‍ മ​ണ്ണൊ​രു​ങ്ങു​ന്നു. മേ​ടം ഒ​ന്നു മു​ത​ല്‍ പ​ത്താ​മു​ദ​യം വ​രെ കൃ​ഷി​പ്പ​ണി​ക​ള്‍ തു​ട​ങ്ങ​ന്‍ ന​ല്ല കാ​ല​മാ​ണ്. കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ​ല്ലോ ന​മ്മു​ടെ എ​ല്ലാ ഉ​ത്സ​വ​ങ്ങ​ളും. വി​ഷു​വും അ​ങ്ങ​നെ ത​ന്നെ.

കൊ​ല്ല​വ​ര്‍ഷം വ​രു​ന്ന​തി​നു​മു​മ്പ് വി​ഷു​വാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ ആ​ണ്ടു​പി​റ​പ്പ്. വ​സ​ന്ത​ത്തി​ന്‍റെ വ​ര​വി​നെ​യാ​ണ് അ​ക്കാ​ല​ത്ത് ന​വ​വ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്ക​മാ​യി​ക​ണ​ക്കാ​ക്കി പോ​ന്ന​ത്. വി​ഷു​വി​നാ​ണ​ത്രേ സൂ​ര്യ​ന്‍ നേ​രേ കി​ഴി​ക്കു​ദി​ക്കു​ന്ന​ത്.​വി​ഷു ഒ​രാ​ഘോ​ഷ​മാ​യി കൊ​ണ്ടാ​ടാ​ന്‍ തു​ട​ങ്ങി​യ​ത് ഭാ​സ്‌​ക​ര ര​വി​വ​ര്‍മ്മ​യു​ടെ കാ​ലം മു​ത​ലാ​ണെ​ന്നാ​ണ് വി​ശ്വാ​സം. കു​ല​ശേ​ഖ​ര രാ​ജാ​വാ​യി​രു​ന്നു ഭാ​സ്‌​ക​ര ര​വി​വ​ര്‍മ്മ.

വിഷു ദിനത്തില്‍ വിഷുക്കണിയ്ക്കാണ് ഏറെ പ്രാധാന്യം. സൂര്യന്‍ മേടം രാശിയിലേക്ക് സംക്രമണം നടത്തുന്ന ഉദയത്തിലാണ് വിഷുക്കണി ദര്‍ശിക്കേണ്ടത്. വിഷുക്കൈനീട്ടം സ്വീകരിക്കുന്നത് സമ്പത്ത് പ്രദാനം ചെയ്യും. എല്ലാ ഐശ്വര്യങ്ങളും സമ്പത്തും ജീവിതത്തില്‍ പ്രദാനംചെയ്യുമെന്നുമാണ് വിശ്വാസം.

വിഷു ഒരു കാര്‍ഷികോത്സവം കൂടിയാണ്. പല വിളകളും വിളവെടുക്കുന്നതും നടുന്നതും കേരളം ഉള്‍പ്പടെയുള്ള ഈ ദിവസമാണ്. രാജ്യത്തെ കാര്‍ഷിക പഞ്ചാംഗ പ്രകാരം ആദ്യദിവസമാണ് മേട വിഷു ആയി. കേരളം കൂടാതെ പല ദേശങ്ങളും ഈ ദിവസമോ ഇതിനോട് അനുബന്ധിച്ചുള്ള ദിവസങ്ങളിലോ ആഘോചാരങ്ങള്‍ നടത്തുന്നു.

കേരളത്തിലെ പ്രധാന വിളവെടുപ്പുത്സവങ്ങളിലൊന്ന് കൂടിയാണ് വിഷു. വേനല്‍ക്കാലത്തെ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ് മേട വിഷു ആഘോക്കുന്നത്. വിഷുവും കൃഷിയുമായി ബന്ധപ്പെടുത്തി ഒട്ടനവധി ആചാരങ്ങള്‍ ഈ ദിവസങ്ങളില്‍ നടക്കുന്നു.