'വിശ്വനാഥ് ആൻഡ് സൺസ്' പ്രീ റിലീസ് ഇവന്റ്; സൂര്യ നാളെ തിരുവനന്തപുരത്ത്

Share
'വിശ്വനാഥ് ആൻഡ് സൺസ്' പ്രീ റിലീസ് ഇവന്റ്; സൂര്യ നാളെ തിരുവനന്തപുരത്ത്

സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന 'വിശ്വനാഥ് ആൻഡ് സൺസ്' കേരളത്തിലെ പ്രീ റിലീസ് ഇവന്റിനായി സൂര്യ നാളെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് എത്തുന്നു. നാളെ വൈകുന്നേരം ആറ് മണിക്ക് തിരുവനന്തപുരം ലുലു മാളിൽ ആണ് സൂര്യ എത്തുക. സൂര്യക്ക് ഒപ്പം ചിത്രത്തിലെ പ്രധാന താരങ്ങളും അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് സൂചന.

ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 14നാണ്. ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്. മലയാളി താരം മമിത ബൈജു നായികയായി എത്തുന്ന ചിത്രം, ഫോർച്യൂൺ ഫോര്‍ സിനിമാസുമായി ചേര്‍ന്ന്, സിതാര എന്റര്‍ടെയ്ന്‍‍മെന്റ്സിന്റെ ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിർമിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.

ചിത്രത്തിൻ്റെ ട്രെയ്‌ലർ ഇന്ന് പുറത്തുവിടും. ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഇതിനോടകം സൂപ്പർ ഹിറ്റുകളായിട്ടുണ്ട്. ഒരു ഗംഭീര ഫാമിലി എന്റർടെയ്‌നർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇതിന്റെ ടീസർ, ഗാനങ്ങൾ, എന്നിവ പ്രേക്ഷകർക്ക് നൽകുന്നത്. സംവിധായകൻ വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും.

രവീണ ടണ്ഡന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. സൂര്യയുടെ കരിയറിലെ 46ാം ചിത്രമായി എത്തുന്ന 'വിശ്വനാഥ് ആൻഡ് സൺസ്', ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 'ലക്കി ഭാസ്കറി'ന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ചിത്രമാണ്.

Read more

ഭൂകമ്പം വന്നാലും ഉറങ്ങുമോ? ജപ്പാനിൽ ഉറക്കത്തിന് 13.76 ലക്ഷം രൂപ സമ്മാനം

ഭൂകമ്പം വന്നാലും ഉറങ്ങുമോ? ജപ്പാനിൽ ഉറക്കത്തിന് 13.76 ലക്ഷം രൂപ സമ്മാനം

ടോക്കിയോ: നല്ല ഉറക്കമാണ് നിങ്ങളുടെ പ്രത്യേക കഴിവെങ്കിൽ, ജപ്പാനിൽ നിങ്ങളെ കാത്തിരിക്കുന്നത് വമ്പൻ സമ്മാനം. സുഖമായി ഉറങ്ങുന്നവരെ കണ്

പ്രിയദർശിനിയുടെ നൂറാംദിനം; നാളെ സാരിവിതരണം ഇല്ല: പ്രചാരണം തെറ്റെന്ന് ഗതാഗത മന്ത്രി

പ്രിയദർശിനിയുടെ നൂറാംദിനം; നാളെ സാരിവിതരണം ഇല്ല: പ്രചാരണം തെറ്റെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: നാളെ നടക്കുന്ന പ്രിയദർശിനി പദ്ധതിയിൽ സാരി വിതരണം പരിപാടിയിൽ ഇല്ലെന്ന് ഗതാഗതമന്ത്രി സി.പി ജോൺ. ആഘോഷപരിപാടി മാത്രം നടത്താനാ