''മാപ്പ് പറയാൻ ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല''; വിവേക് ഒബ്‌റോയ്

''മാപ്പ് പറയാൻ ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല''; വിവേക്  ഒബ്‌റോയ്
Vivek-2-784x441

മുംബൈ: നടി ഐശ്വര്യ റായിയെ അധിക്ഷേപിച്ച് സോഷ്യൽമീഡിയയിൽ മീം പ്രചരിപ്പിച്ച സംഭവത്തിൽ പ്രതികരിച്ച് നടന്‍ വിവേക് ഒബ്‌റോയി രം​ഗത്ത്.തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാപ്പ് പറയാൻ തയ്യാറാണെന്നും എന്നാൽ താൻ തെറ്റ് ചെയ്തതായി തോന്നില്ലെന്നും വിവേക് ഒബ്‌റോയി പറഞ്ഞു.  ഐശ്വര്യ റായ്, സൽമാൻ ഖാൻ, അഭിഷേക് ബച്ചൻ, ആരാധ്യ എന്നിവരുടെ ചിത്രങ്ങൾക്കൊപ്പം വിവേക് ഒബ്റോയിയുടെയും ചിത്രങ്ങൾ വച്ചുള്ള മീം ഉപയോഗിച്ചായിരുന്നു തിരഞ്ഞെടുപ്പു ഫല സൂചനയുടെ ട്രോൾ തയ്യാറാക്കിയിരുന്നത്. ഇതിനെതിരേ രൂക്ഷ വിമര്‍ശവുമായി പ്രമുഖരടക്കം ഒട്ടനവധി പേര്‍ രംഗത്ത് വരികയും ചെയ്തിരുന്നു.   തുടര്‍ന്നാണ് വിഷയത്തില്‍ പ്രതികരണവുമായി വിവേക് രംഗത്തെത്തിയത്.

രാഷ്ട്രീയമില്ല… വെറും ജീവിതം മാത്രം എന്ന അടിക്കുറിപ്പോടെയാണ് വിവേക് ഒബ്റോയി ട്രോൾ പോസ്റ്റ് പങ്കുവവച്ചത്. ട്രോൾ വളരെ ക്രിയാത്മകമായി ചെയ്തിരിക്കുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

തന്നോട് മാപ്പു പറയാനാണ് എല്ലാവരും ആവശ്യപ്പെടുന്നതെന്നും എന്നാല്‍ തെറ്റ് ചെയ്തിട്ടുണ്ടെന്നു തനിക്ക് തോന്നുന്നില്ലെന്നും അതിനാല്‍ താന്‍ എന്തിന് മാപ്പ് പറയണമെന്നും വിവേക് എ.എന്‍.ഐയോട് പ്രതികരിച്ചു.

ആളുകള്‍ ഞാന്‍ മാപ്പു പറയണമെന്നാണ് ആവശ്യപ്പെടുന്നത്. ക്ഷമ ചോദിക്കുന്നതില്‍ എനിക്ക് പ്രശ്നമൊന്നുമില്ല. പക്ഷെ ഞാന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് പറയൂ.. ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാപ്പു പറയാന്‍ ഞാന്‍ ഒരുക്കമാണ്..എന്നാല്‍ ഞാന്‍ തെറ്റ് ചെയ്തതായി എനിക്ക് തോന്നുന്നില്ല.. എന്താണതില്‍തെറ്റ്?  ആരോ ഒരാള്‍ ഒരു മീം ട്വീറ്റ് ചെയ്തു, ഞാന്‍ അത് ആസ്വദിച്ചു.വിവേക് കൂട്ടിച്ചേർത്തു.

വിവേകിനെ വിമര്‍ശിച്ച് ബോളിവുഡ് താരം സോനം കപൂര്‍ ആദ്യം രം​ഗത്തെത്തിയത്. വിവേക് പങ്കുവച്ച് മീം വെറുപ്പുളവാക്കുന്നതും വർ​ഗരഹിതവുമാണെന്ന് സോനം കപൂർ ട്വീറ്റ് ചെയ്തു.അതിന് ശേഷമാണ് മഹാരാഷ്ട്ര വനിതാ കമ്മീഷൻ വിവേകിന് നോട്ടീസ് അയക്കുന്നത്. സോനം കപൂറിന് പുറകെ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട, നടിയും മുംബൈ നോർത്ത് മണ്ഡലം കോൺഗ്രസ് സ്ഥാനാർത്ഥിയുമായ ഊർമ്മിള മാണ്ഡോത്കര്‍ തുടങ്ങി നിരവധി പേര്‍ രംഗത്തെത്തി.

അതേസമയം സോനം കപൂറിന്റെ വിമർശനത്തിനെതിരേയും വിവേക് പ്രതികരിച്ചു. ‘നിങ്ങള്‍ നിങ്ങളുടെ സിനിമയില്‍ കുറച്ച് ഓവര്‍ ആക്ട് ചെയ്യു, സോഷ്യല്‍മീഡിയയിലും കുറച്ച് ഓവര്‍ ആക്ട് ചെയ്യു. 10 വര്‍ഷമായി വനിതാ ശാക്തീകരണത്തിന് വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇതിന് പുറമേ മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ താരത്തിനെതിരെ കേസ് എടുക്കാനൊരുങ്ങുകയാണെന്നും എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

Read more

''എന്നെ ആരും പുറത്താക്കിയിട്ടില്ല, എനിക്ക് എന്‍റെ രാഷ്ട്രമാണ് വലുത്'': വ്യക്തമാക്കി റിധിമ പഥക്ക്

''എന്നെ ആരും പുറത്താക്കിയിട്ടില്ല, എനിക്ക് എന്‍റെ രാഷ്ട്രമാണ് വലുത്'': വ്യക്തമാക്കി റിധിമ പഥക്ക്

ന്യൂ‍ഡൽഹി: ബംഗ്ലദേശ് പ്രിമിയർ ലീഗിൽ നിന്ന് തന്നെ പുറത്താക്കി എന്ന തരത്തിൽ വരുന്ന വാർത്തകൾ തെറ്റാണെന്ന് ഇന്ത്യൻ അവതാരകയായ റിധിമ

2025ൽ പൊട്ടിച്ചത് 47 ലക്ഷം രൂപ; തുറന്നു പറഞ്ഞ് ബെംഗളൂരു ദമ്പതികൾ, ഞെട്ടി സോഷ്യൽ മീഡിയ

2025ൽ പൊട്ടിച്ചത് 47 ലക്ഷം രൂപ; തുറന്നു പറഞ്ഞ് ബെംഗളൂരു ദമ്പതികൾ, ഞെട്ടി സോഷ്യൽ മീഡിയ

2025 ൽ നിങ്ങൾ എത്ര രൂപയാണ് ചെലവാക്കിയത്? ബെംഗളൂരുവിലെ ദമ്പതികൾ കഴിഞ്ഞ വർഷം പൊട്ടിച്ചത് 47 ലക്ഷം രൂപയാണ്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വി

ടർബോ പെട്രോൾ എൻജിൻ: വൻ മാറ്റവുമായി പഞ്ചിന്റെ മേക്ക് ഓവർ; പുതിയ പതിപ്പ് ഉടൻ എത്തും

ടർബോ പെട്രോൾ എൻജിൻ: വൻ മാറ്റവുമായി പഞ്ചിന്റെ മേക്ക് ഓവർ; പുതിയ പതിപ്പ് ഉടൻ എത്തും

വമ്പൻ‌ മാറ്റത്തിനൊരുങ്ങി പുത്തൻ ലുക്കിൽ എത്താൻ ടാറ്റയുടെ മൈക്രോ എസ്‌യുവി പഞ്ച്. ജനുവരി 13 വാഹനം അവതരിപ്പിക്കാനിരിക്കെ ടീസർ പുറത്