നാളത്തെ ഹര്‍ത്താലിൽ കട തുറക്കുമെന്ന് വ്യാപാരികൾ

നാളത്തെ ഹര്‍ത്താലിൽ  കട തുറക്കുമെന്ന്  വ്യാപാരികൾ
5c18c58767fbd

കോഴിക്കോട്: യുവതികളുടെ ശബരിമലപ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി നാളെ നടത്തുന്ന ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരവ്യവസായി ഏകോപന സമിതി സംസ്ഥാന അദ്ധ്യക്ഷന്‍ ടി.നസ്റുദ്ദീന്‍ അറിയിച്ചു.
93 സംഘടനകളുമായി ആലോചിച്ചാണ് തീരുമാനം. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയോടും തങ്ങള്‍ ഹര്‍ത്താലുമായി സഹകരിക്കില്ലയെന്ന വിവരം അറിയിച്ചിട്ടുണ്ടെന്നും ടി. നസ്‌റുദ്ദീന്‍ പറഞ്ഞു. ഇനി ഹര്‍ത്താലുകളോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപന സമിതി, ചേമ്പര്‍ ഓഫ് കൊമേഴ്‌സ് എന്നിവര്‍ ചേര്‍ന്ന് വ്യക്തമാക്കിയിരുന്നു. സാധാരണപോലെ നാളെയും കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും. മുഖ്യമന്ത്രിയോട് സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ട്.

Read more

കുടുംബശ്രീയുടെ അമൃതം ന്യൂട്രിമിക്സ്; ഇനി ലക്ഷദ്വീപിലെ കുഞ്ഞുങ്ങളും രുചിക്കും

കുടുംബശ്രീയുടെ അമൃതം ന്യൂട്രിമിക്സ്; ഇനി ലക്ഷദ്വീപിലെ കുഞ്ഞുങ്ങളും രുചിക്കും

കോഴിക്കോട്: ആറുമാസംമുതൽ മൂന്നുവയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്ക് അങ്കണവാടിവഴി വിതരണംചെയ്യുന്ന കുടുംബശ്രീയുടെ അമൃതം ന്യൂട്രിമിക്

അധ്യാപക നിയമനം; കെ-ടെറ്റ് യോഗ്യത പരീക്ഷയില്‍ നിലനിര്‍ത്തിയ ഇളവുകള്‍ പിന്‍വലിച്ചു

അധ്യാപക നിയമനം; കെ-ടെറ്റ് യോഗ്യത പരീക്ഷയില്‍ നിലനിര്‍ത്തിയ ഇളവുകള്‍ പിന്‍വലിച്ചു

അധ്യാപക നിയമനത്തില്‍ കെ-ടെറ്റ് യോഗ്യത പരീക്ഷയില്‍ നിലനിര്‍ത്തിയ ഇളവുകള്‍ പിന്‍വലിച്ചു. എം.എഡ്, സെറ്റ്, നെറ്റ്, എം ഫില്‍, പിഎച്ച്ഡി നേടിയവര്‍ക്