വാഗമണിലെ ലഹരിമരുന്ന് നിശാപാര്‍ട്ടി: അന്വേഷണം ക്രൈംബ്രാഞ്ചിന്

0

ഇടുക്കി: ഇടുക്കിയിലെ വാഗമണ്‍ ലഹരി നിശാ പാര്‍ട്ടി കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി ഡിജിപി. ഇടുക്കി എസ്പി പി. കെ. മധുവിനാണ് അന്വേഷണ ചുമതല. സംസ്ഥാന വ്യാപക അന്വേഷണം ആവശ്യമായ സാഹചര്യത്തിലാണ് നീക്കം. ഡിജിപിയുടെ ഉത്തരവത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ബാംഗ്ലൂരു, മഹാരാഷ്ട്ര കേന്ദ്രീകരിച്ച് അന്വേഷണം നടക്കും. കേസിൽ പിടിയിലായ ഒമ്പത് പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് അവസാനിക്കും.

വാഗമൺ ലഹരിമരുന്നു പാർട്ടി കേസിൽ 9 പ്രതികളാണ് പിടിലായത്. ഇവർക്ക് സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ലഹരി മരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പത്ത് ദിവസം മുമ്പ് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വാഗമണിൽ സംഘടിപ്പിച്ച ലഹരിമരുന്ന് നിശപാ‍ർട്ടി കേസിൽ ഇവർ അറസ്റ്റിലായത്. കേസ് അന്വേഷണം കൂടുതൽ കാര്യക്ഷമാക്കുന്നതിനുവേണ്ടിയാണ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.