ഐ എസ് ഭീകരരുടെ പേടിസ്വപ്നമാണ് ഈ വനിത

ഐ എസ് ഭീകരരുടെ പേടിസ്വപ്നമാണ് ഈ വനിത
iraq-women

ഭീകരസംഘടനയായ ഐ എസ് കേട്ടാല്‍ ഞെട്ടുന്ന ഒരു വനിതയുണ്ട് ലോകത്ത്. ഒരു പക്ഷേ ഐഎസ് ഭയക്കുന്ന ഏക വനിതയും ഇവരായിരിക്കും. ഇറാഖി വനിതയായ വഹീദ മുഹമ്മദ് അല്‍ ജുമൈലിയാണ് അവരുടെ പേടി സ്വപ്നം.കാരണം പതിനെട്ട് ഐഎസുകാരെയാണ് ഈ വനിത കൊന്നൊടുക്കിയത്.
ഇറാഖില്‍ നിന്ന് ഐ എസ് ഭീകരരെ യുഎസ് സൈന്യത്തോടൊപ്പം ചേര്‍ന്നാണ് വഹീദയുടെ സൈന്യവും ഐഎസിനെതിരെ പോരാടുന്നത്.
70 പുരുഷന്മാരടങ്ങുന്നതാണ് ഈ മുപ്പതിയൊമ്പതുകാരിയുടെ സേന.
സ്വന്തം ഭര്‍ത്താവിനേയും അച്ഛനേയും മൂന്നു സഹോദരന്മാരേയും ഐഎസ് ഭീകരര്‍ വധിച്ചതിനെ തുടര്‍ന്നാണ് ഈ വ്യത്യസ്ത സമര മുഖത്തേയ്ക്ക് വഹീദ എത്തിയത്.2004ല്‍ ആയിരുന്നു അത് . ഉം ഹനാദി എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ഐഎസിന്‍റെ ബ്ലാക്ക് ലിസ്റ്റില്‍ ഒന്നാം പേരുകാരിയാണിവര്‍. ആറ് തവണയാണ് വഹീദയ്ക്കെതിരെ ഐഎസ് ആക്രമണം നടത്തിയത്. ചില ആക്രമണത്തില്‍ മാരകമായി പരിക്കേല്‍കുകയും ചെയ്തു. എന്നാല്‍ ഈ ഭീഷണി കൊണ്ടൊന്നും തന്നെ പിന്തിരിപ്പിക്കാന്‍ കഴിയില്ലെന്നാണ് വഹീദ പറയുന്നത്.

Read more

ഇന്ത്യയിൽ നിന്ന് വാട്സ്ആപ്പിന്റെ അമരത്തേക്ക് കുനാൽ ഷാ

ഇന്ത്യയിൽ നിന്ന് വാട്സ്ആപ്പിന്റെ അമരത്തേക്ക് കുനാൽ ഷാ

വാട്സ്ആപ്പിന് ഇന്ത്യൻ സിഇഒ. ക്രെഡ് മേധാവി കുനാൽ ഷായെയാണ് വാട്സാപ്പ് ഗ്ലോബൽ സിഇഒ ആയി നിയമിച്ചത്. ഇന്ത്യൻ ഫിൻടെക് സ്റ്റാർട്ടപ്