സിംഗപ്പൂര്‍ മലയാളിയായ തോമസ് ജേക്കബിനെ WAN-IFRA –യുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീറായി (COO) നിയമിച്ചു. WAN-IFRA –യുടെ ഡെപ്യൂട്ടി സിഇഓ ആയിരുന്ന അദ്ദേഹത്തിനെ സി.ഒ.ഒ ആയി നിയമിക്കുകയായിരുന്നു.
മാതൃഭൂമിയില്‍ എന്‍ജിനീയര്‍ ആയി കരിയര്‍ തുടങ്ങിയ തോമസ് ജേക്കബ് മാതൃഭൂമില്‍ നാല് വര്‍ഷത്തോളം ടെക്നിക്കല്‍ മാനേജറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. IFRA യുടെ ഏഷ്യ വിഭാഗം കെട്ടിപ്പെടുക്കുന്നതിനായി സിംഗപ്പൂരില്‍ എത്തിയ ജേക്കബ് IFRA –ASIA , IFRA-INDIA എന്നീ സബ്സിഡിയറികല്‍ സ്ഥാപിച്ചു.. അസോസിയെറ്റഡ് ന്യൂസ്‌പേപ്പറില്‍ ഇന്റര്‍നാഷണല്‍ ഡെവലപ്പ്മെന്‍റ് ഡയറക്ടര്‍ ആയും സേവനം അനുഷ്ടിച്ചിട്ടുള്ള തോമസ് ജേക്കബിന് ഇരുപത്തിയെട്ട് വര്‍ഷത്തിലേറെക്കാലം മാധ്യമ രംഗത്ത് പ്രവര്‍ത്തിപരിചയം ഉണ്ട്.
ലോകത്ത് പത്ര സ്വാതന്ത്ര്യം ലാക്കാക്കി പ്രവര്‍ത്തിക്കുന്ന നോണ്‍-പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ ആയ WAN-IFRA, നൂറ്റിയിരുപത് രാജ്യങ്ങളിലായി 18,000 പബ്ലിക്കേഷനുകളെയും പതിനയ്യായിരത്തിലേറെ ഓണ്‍ലൈന്‍ സൈറ്റുകളും, മൂവായിയത്തിലേറെ കമ്പനികളെയും പ്രതിനിധീകരിക്കുന്നുണ്ട്..