ആവേശ കൊടുങ്കാറ്റ് വീശി 'മരക്കാർ' ട്രെയ്‌ലർ എത്തി

ആവേശ കൊടുങ്കാറ്റ് വീശി 'മരക്കാർ' ട്രെയ്‌ലർ എത്തി
mohanlal-marakkar.jpg.image.845.440

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'മരക്കാര്‍: അറബിക്കടലിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. അതിശയ കാഴ്ച്ചകളുടെ വിസ്മയങ്ങളുമായി ഡിസംബർ 2നാണ് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്. മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ പ്രതിഭാധനരായ നിരവധി കലാകാരന്മാർ അണിനിരക്കുന്നു. കണ്ണഞ്ചിപ്പിക്കുന്ന യുദ്ധരംഗങ്ങളും ത്രസിപ്പിക്കുന്ന സംഘട്ടനരംഗങ്ങളുംകൊണ്ട് സമ്പുഷ്ടമാണ് ട്രെയിലർ.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. അര്‍ജുൻ, സുനില്‍ ഷെട്ടി, പ്രഭു, മഞ്‍ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹൻലാല്‍, മുകേഷ്, നെടുമുടി വേണു തുടങ്ങി ഒട്ടേറെ പേര്‍ ചിത്രത്തിലെത്തുന്നു. തിരുവാണ് ഛായാഗ്രാഹകൻ. സംവിധായകൻ പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു.

'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'മെന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് എം എസ് അയ്യപ്പൻ നായരാണ്. ഹൈദരാബാദിലാണ് മോഹൻലാല്‍ ചിത്രം പ്രധാനമായും ഷൂട്ട് ചെയ്‍തത്. ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചിത്രമായി 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' തെരഞ്ഞെടുക്കപ്പെട്ടിരുന്നു.