വയനാട് ഡിസിസി പ്രസിഡന്‍റ് എൻ.ഡി അപ്പച്ചൻ രാജിവെച്ചു

വയനാട് ഡിസിസി പ്രസിഡന്‍റ് എൻ.ഡി അപ്പച്ചൻ രാജിവെച്ചു

വയനാട് ഡിസിസി പ്രസിഡന്‍റ് എൻ.ഡി അപ്പച്ചൻ രാജിവെച്ചു. രാജിക്കത്ത് കെപിസിസിക്ക് ലഭിച്ചു. ടി.ജെ ഐസക്കിനാണ് താൽക്കാലിക ചുമതല. സ്വന്തം നിലയിൽ രാജി സമർപ്പിച്ചുവെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു.

സ്വയം രാജിവച്ചതാണെന്ന് അപ്പച്ചൻ പറഞ്ഞു. ബാക്കി കാര്യങ്ങൾ കെപിസിസി നേതൃത്വം പറയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”രാജി സന്നദ്ധത അറിയിച്ചിരുന്നതാണ്. രാജി അംഗീകരിച്ചതായി നേതാക്കൾ എന്നെ‍ അറിയിച്ചിട്ടില്ല. ഒഴിവാകാന്‍ പറഞ്ഞാല്‍ നാളെ ഒഴിവാകും” അപ്പച്ചൻ മാധ്യമങ്ങളോട് പറഞ്ഞു.

വയനാട് ഡിസിസി ട്രഷറർ എൻ.എം വിജയന്‍റെ ആത്മഹത്യയിൽ ഐ.സി ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ, മുൻ കോൺ​ഗ്രസ് നേതാവ് കെ.കെ ​ഗോപിനാഥൻ എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയിരുന്നു. പിന്നീട് ഇവര്‍ക്ക് കല്പറ്റ സെഷൻസ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

കല്‍പ്പറ്റ നഗരസഭാ അധ്യക്ഷൻ ടി ജെ ഐസക്കിനാണ് വയനാട് ഡിസിസിയുടെ പകരം ചുമതല. ഐസക്ക് തന്നെ അടുത്ത ഡിസിസി അധ്യക്ഷനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എമിലി ഡിവിഷനിൽ നിന്നുള്ള കൗൺസിലർ ആയ ഐസക്ക് 13 വർഷമായി സ്ഥിരം സമിതി അധ്യക്ഷനാണ്. കെഎസ്‌യു ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, യൂത്ത് കോൺഗ്രസ് കൽപ്പറ്റ ബ്ലോക്ക് വൈസ് പ്രസിഡന്റ്, ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി, കെപിസിസി സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

Read more

കിഫ്‌ബി മസാല ബോണ്ടിലെ ഇ ഡി നോട്ടീസ്; മുഖ്യമന്ത്രി ഹൈക്കോടതിയിൽ ഹർജി നൽകി

കിഫ്‌ബി മസാല ബോണ്ടിലെ ഇ ഡി നോട്ടീസ്; മുഖ്യമന്ത്രി ഹൈക്കോടതിയിൽ ഹർജി നൽകി

കിഫ്ബി മസാല ബോണ്ടിലെ ഇ ഡി നോട്ടീസിൽ മുഖ്യമന്ത്രി ഹൈക്കോടതിയിൽ.നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകി. കിഫ്‌ബി ചെയർമാൻ