വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തെത്തുടർത്ത് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, ശരിയായ വിവരങ്ങൾ മാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെ വിവിധ കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചു. ഫോൺ നമ്പറുകൾ താഴെ.
മേപ്പാടി മുണ്ടക്കൈ ചൂരൽമലയിൽ ആരംഭിച്ച താലൂക്ക് തല ഐആർഎസ് കൺട്രോൾ റൂം:
ഡെപ്യൂട്ടി കലക്റ്റർ 8547616025
തഹസിൽദാർ വൈത്തിരി 8547616601
കൽപ്പറ്റ ജോയിന്റ് ബിഡിഒ ഓഫീസ് 9961289892
അസിസ്റ്റന്റ് മോട്ടോർ വാഹന ഇൻസ്പെക്ടർ 9383405093
അഗ്നിശമന സേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ 9497920271
വൈത്തിരി താലൂക്ക് ഓഫീസ് ഡെപ്യൂട്ടി തഹസിൽദാർ 9447350688
പൊലീസ് കൺട്രോൾ റൂം
തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേയ്ക്ക് ജനങ്ങൾക്ക് വിവരങ്ങൾ നൽകാം. ഫോൺ : 9497900402, 0471 2721566.
ആരോഗ്യ വകുപ്പിന്റെ കൺട്രോൾ റൂം
വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായ ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്റ്റർ ഡോ. ജീവൻ ബാബുവിന്റെ നേതൃത്വത്തിൽ പ്രാദേശികമായി ഏകോപിപ്പിക്കും. ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലും ആരോഗ്യ വകുപ്പ് ഡയറക്റ്ററേറ്റിലും കൺട്രോൾ റൂമുകൾ ആരംഭിച്ചു.
ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലെ കൺട്രോൾ റൂം: 8075401745
സ്റ്റേറ്റ് കൺട്രോൾ റൂം: 9995220557, 9037277026, 9447732827
മീഡിയ കൺട്രോൾ റൂം
ജില്ലാതല മീഡിയ കൺട്രോൾ റൂം: 0493-6202529
സംസ്ഥാനതല മീഡിയ കൺട്രോൾ റൂം: 0471 2327628, 2518637.