വയനാടിനെ ചേർത്തുപിടിച്ച് സിനിമാലോകം; കളക്ഷന്‍ സെന്ററിലെത്തി നിഖില, പിന്തുണച്ച് മമ്മൂട്ടിയും ലാലും മഞ്ജുവും

Share

ഉരുള്‍പൊട്ടലില്‍ സര്‍വവും നഷ്ടമായ വയനാടിന് കൈത്താങ്ങായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ അറിയിച്ച് മലയാള സിനിമാ ലോകം. വയനാട്ടിലെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് സഹായമെത്തിക്കാനായി ഡി വൈ എഫ് ഐ ആരംഭിച്ച കളക്ഷന്‍ സെന്ററിലെ സജീവപ്രവര്‍ത്തനത്തില്‍ നടി നിഖില വിമല്‍ പങ്കാളിയായി.

തളിപറമ്പില്‍ സജ്ജമാക്കിയ കളക്ഷന്‍ സെന്ററിലായിരുന്നു നിഖില. സാധനങ്ങള്‍ പാക്ക് ചെയ്തും മാര്‍ക്ക് ചെയ്തും നിഖില കളക്ഷന്‍ പോയന്റിൽ ഉടനീളം ഉണ്ടായിരുന്നു. നേരത്തെ മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, ബേസില്‍ ജോസഫ്, ഉണ്ണി മുകുന്ദന്‍ തുടങ്ങിയ താരങ്ങളും വയനാടിന് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിരുന്നു.കനത്ത മഴയും പ്രകൃതിക്ഷോഭവും തുടരുന്ന സാഹചര്യത്തില്‍ സുരക്ഷയും ജാഗ്രതയും പാലിക്കാന്‍ ശ്രമിക്കണം എന്ന് മമ്മൂട്ടിയും മോഹന്‍ലാലും ആവശ്യപ്പെട്ടു.

ജില്ലാ ഭരണകൂടം പുറത്തുവിട്ട കണ്‍ട്രോള്‍ റൂം നമ്പറുകളും താരങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പങ്ക് വെച്ചിട്ടുണ്ട്. അതേസമയം വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം ഇന്ന് രാവിലെ ഏഴ് മണി മുതല്‍ ആരംഭിച്ചു. നാല് സംഘങ്ങളായി 150 സൈനികരുടെ നേതൃത്വത്തിലാണ് ഇനി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുക.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ