ആരാധകര്‍ക്കായി 31 -ന്നാം വിവാഹവാര്‍ഷിക ചിത്രം പങ്കുവെച്ച് മോഹൻലാൽ

ആരാധകര്‍ക്കായി 31 -ന്നാം വിവാഹവാര്‍ഷിക ചിത്രം പങ്കുവെച്ച് മോഹൻലാൽ
59120944_2206243719431312_838188053502623744_n

കൊച്ചി: മുപ്പത്തിയൊന്നാം വിവാഹ വാര്‍ഷികത്തില്‍ ഭാര്യ സുചിത്രയോടൊപ്പമുള്ള ചിത്രം ആരാധകര്‍ക്കായി പങ്കുവച്ച് മലയാളികളുടെ പ്രിയതാരം മോഹന്‍ലാൽ. സന്തോഷം തോന്നുന്നു എന്ന തലക്കെട്ടോടെ  ഭാര്യയ്ക്ക് ഒപ്പം ഇലകള്‍ക്കുള്ളില്‍ ഇരിക്കുന്ന ചിത്രമാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചിരിക്കുന്നത്.  ചിത്രത്തെ ഇരു കൈകളും നീട്ടിയാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്. 31 വര്‍ഷം മുമ്പ് 1988 ഏപ്രില്‍ 28നാണ് മോഹന്‍ലാല്‍ പ്രശസ്ത നിർമാതാവ് ബാലാജിയുടെ മകൾ  സുചിത്രയെ വിവാഹം കഴിച്ചത്.

https://www.facebook.com/ActorMohanlal/posts/2206243742764643

തിരുവനന്തപുരത്തെ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വെച്ചായിരുന്നു താരത്തിന്‍റെ വിവാഹം. വീട്ടുകാര്‍ പരസ്പരം ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നെങ്കിലും വിവാഹത്തിന് മുമ്പേ ഇരുവരും തമ്മില്‍ പരിചയമുണ്ടായിരുന്നു. താന്‍ ലാലിന്‍റെ കടുത്ത  ആരാധികയായിരുന്നെന്ന് സുചിത്രയും വ്യക്തമാക്കിയിരുന്നു.

https://www.facebook.com/AntonyPerumbavoorOnline/posts/2650699325004819

നിർ‌മാതാവും മോഹന്‍ലാലിന്‍റെ ആത്മസുഹൃത്തുമായ ആന്‍റണി പെരുമ്പാവൂരും സുചിത്രയ്ക്കും മോഹന്‍ലാലിനും ഒപ്പമുള്ള ചിത്രം പങ്കുവച്ചിട്ടുണ്ട്. മോഹൻലാലിന്‍റെ വിവാഹ ചിത്രങ്ങളും പഴയകാല ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചാണ് ആരാധകർ പ്രിയതാരത്തിനു ആശംസകൾ നേർന്നത്. നിരവധി ആരാധകരാണ് മലയാളത്തിന്റെ നടന്ന വിസ്മയത്തിന്റെ സോഷ്യൽ മീഡിയയിലൂടെ മംഗളാശംസകൾ നേർന്നത്.

Mohanlal with family-Pranav Mohanlal-Vismaya Mohanlal-Suchithra Mohanlal

Read more

30ാമത് ചലച്ചിത്രമേള:  ആദ്യ ഡെലിഗേറ്റായി 2024 ലെ ചലച്ചിത്ര അവാർഡ് ജേതാവ് ലിജോമോൾ ജോസ് നാളെ കിറ്റ് ഏറ്റുവാങ്ങും

30ാമത് ചലച്ചിത്രമേള: ആദ്യ ഡെലിഗേറ്റായി 2024 ലെ ചലച്ചിത്ര അവാർഡ് ജേതാവ് ലിജോമോൾ ജോസ് നാളെ കിറ്റ് ഏറ്റുവാങ്ങും

തിരുവനന്തപുരം: ലോക സിനിമയുടെ സമകാലികവും ചരിത്രപരവുമായ കാഴ്ചകൾ കോർത്തിണക്കി മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 12 മുതൽ 19 വരെ തലസ്

30ാമത് ചലച്ചിത്രമേള: 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ പ്രദർശിപ്പിക്കും